എന്നാൽ ഓഫീസിൽ എത്തിയെങ്കിലും പൂട്ടിയിട്ടിരുന്നതിനാൽ അദ്ദേഹത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 15 ദിവസമായി സിയാറാം സാഹു തന്റെ ഓഫീസിന്റെ പൂട്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. അനുകൂലമായ തീരുമാനം ഒന്നും ഉണ്ടാകാത്തതിനാലാണ് കമ്മീഷൻ ഓഫീസിന് പുറത്ത് തറയിലിരുന്ന് ജോലി ആരംഭിച്ചത്.
2018ൽ ഛത്തീസ്ഗഡിൽ രമൺ സിങ്ങിന്റെ ഭരണകാലത്താണ് സംസ്ഥാന പിന്നാക്ക കമ്മീഷന്റെ തലവനായി സിയാറാം സാഹുവിനെ നിയമിച്ചത്. ഈ സർക്കാർ മാറി ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ വന്നതോടെ താനേശ്വർ സാഹു എന്ന മറ്റൊരാളെ കമ്മീഷന്റെ തലവനാക്കി. എന്നാല്‍ സർക്കാരിന്റെ ഈ നിയമനത്തിനെതിരെ സിയാറാം സാഹു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും സിയാറാമിനെ തൽസ്ഥാനത്തേക്ക് വീണ്ടും നിയമിക്കുകയും ചെയ്തു.
advertisement
Also Read-ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
എന്നാൽ, സിയാറാം സാഹുവിനെ വീണ്ടും പിന്നാക്ക കമ്മീഷൻ തലവനായി പുനസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനെതിരെയാണ് അദ്ദേഹം കമ്മീഷന്റെ ഓഫീസിന് പുറത്ത് നിലത്ത് ഇരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ 15 ദിവസമായി താൻ കമ്മീഷന്റെ ഓഫീസിലേക്ക് വരുന്നുണ്ടെന്നും എന്നാൽ ഓഫീസ് പൂട്ടിയിരിക്കുകയാണെന്നും സിയാറാം സാഹു പറഞ്ഞു. ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാൻ തടസ്സം നേരിടുന്നുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. താൻ ഈ സ്ഥലവുമായി ബന്ധമുള്ള ഒരു വ്യക്തിയാണ്, അതിനാലാണ് നിലത്ത് ഇരുന്നു ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read-കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ ഐസലേഷനിൽ; പത്തുവർഷത്തിലേറെയായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു യുവാവ്
അതേസമയം, കമ്മീഷന്റെ ഓഫീസിന് പുറത്ത് സിയാറാം നിലത്ത് ഇരിക്കുമ്പോൾ തന്നെ നിരവധി പരാതികളാണ് അദ്ദേഹത്തിനു മുന്നിലെത്തിയത്. സംസ്ഥാനത്തെ പിന്നോക്ക സമുദായ അംഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണെത്തിയത്. കൂടാതെ, പിന്നാക്ക വിഭാഗങ്ങൾക്ക് ജോലിയിലെ സ്ഥാനക്കയറ്റത്തിൽ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തതിനെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചു.
നേരത്തെ, സിയാറാം സാഹുവിനെ പിന്നാക്ക കമ്മീഷനായി വീണ്ടും നിയമിക്കാൻ ജസ്റ്റിസ് പി സാം കോശിയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത് ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് തിരിച്ചടിയായിരുന്നു. രമൺ സിംഗ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയമിച്ച സിയാറാം സാഹു നേരത്തെ മൂന്നു തവണ എംഎൽഎ ആയിരുന്നു. 2018 ജൂലായ് 18ന് പിന്നാക്ക കമ്മീഷൻ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി മൂന്നാം തവണയും രമൺ സിംഗ് സർക്കാർ ദീർഘിപ്പിക്കുകയായിരുന്നു. 2021 ആഗസ്റ്റ് 4ന് വരെയാണ് കാലാവധി നീട്ടിയിരുന്നത്.