ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ

Last Updated:

ആഘോഷങ്ങൾ നടക്കുന്നതിനിടെ സോഫയിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച രീതിയിലാണ് സിംഹത്തെ വീഡിയോയിൽ കാണാൻ കഴിയുന്നത്

@Projectsaveanimals / Instagram.
@Projectsaveanimals / Instagram.
ജന്മദിന ആഘോഷത്തിനായി സിംഹത്തെ ഉപയോഗിച്ച പാകിസ്ഥാനിലെ സോഷ്യൽ മീഡിയ താരത്തിന്റെ നടപടി രൂക്ഷ വിമർശനത്തിന് ഇടയാക്കുന്നു. സൂസൻ ഖാൻ എന്ന സോഷ്യൽ മീഡിയ താരമാണ് പാതിമയക്കിയ പെൺ സിംഹത്തെ ജന്മദിന ആഘോഷത്തിനായി ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
ലാഹോറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയാണ് പാതി മയക്കത്തിലാക്കിയുള്ള പെൺ സിംഹത്തെ ഉപയോഗിച്ചത്. ആഘോഷങ്ങൾ നടക്കുന്നതിനിടെ സോഫയിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച രീതിയിലാണ് സിംഹത്തെ വീഡിയോയിൽ കാണാൻ കഴിയുന്നത്. ചില അതിഥികൾ സിംഹത്തെ തലോടുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഞായറാഴ്ച്ച ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോ അതിവേഗം വൈറലായി. പിന്നാലെ വലിയ രീതിയിൽ വിമർശനവും താരത്തിനെതിരെ ഉയർന്നു. വിമർശനങ്ങളെ തുടർന്ന് സിംഹം ഉൾപ്പെട്ട ജന്മദിന ആഘോഷ ദൃശ്യങ്ങൾ അക്കൗണ്ടിൽ നിന്നും സൂസൻ ഖാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
advertisement
പ്രൊജക്ട് സേവ് അനിമൽ എന്ന ഇൻസ്റ്റഗ്രാം പേജാണ് സൂസൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്. ഇന്റർനെറ്റിൽ വലിയ പിന്തുണയും ഇതിന് ലഭിച്ചിരുന്നു. “മാനവികത ആദ്യം മറക്കുന്നത് മനുഷ്യനാണ് എന്നത് തീർത്തും വിരോധാഭാസമാണ്. ആഘോഷങ്ങളിൽ തങ്ങളുടെ സമ്പത്തും സമൂഹത്തിലെ ഉന്നത സ്ഥാനവും കാണിക്കാനുള്ള അലങ്കാര വസ്തുക്കളല്ല വന്യമൃഗങ്ങൾ. ഉല്ലാസത്തിനായി മൃഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നത് അംഗീകരിക്കാനാവില്ല,” കുറിപ്പ് പറയുന്നു
advertisement
advertisement
ഇത്തരമൊരു നടപടിയുടെ ധാർമിക വശങ്ങളെ കുറിച്ചും പ്രൊജക്ട് സേവ് അനിമൽ പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്. ആയിരകണക്കിന് ആളുകൾ ആർത്ത് വിളിക്കുന്ന സ്ഥലത്ത് പാതി മയക്കി, ചങ്ങലയിൽ ബന്ധിച്ച് സോഫയിൽ ഇരുത്തിയാൽ എന്തായിരിക്കും ഒരോരുത്തർക്കും അനുഭവപ്പെടുക എന്ന് കുറിപ്പ് ചോദിക്കുന്നു. സമാനമായി ധാരാളം സിംഹങ്ങളെയും സിംഹ കുഞ്ഞുങ്ങളെയും പാകിസ്ഥാനിൽ മോശമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം അതിക്രമങ്ങളെ സാധാരണമായ ഒന്നായി കാണാനാകില്ലെന്നും പ്രൊജക്ട് സേവ് അനിമൽ പറയുന്നു.
advertisement
ഇൻസ്റ്റഗ്രാമിൽ സൂസൻ ഖാനെ പിന്തുടരുന്നവരിൽ നിന്നും വലിയ വിമർശനം വീഡിയോക്ക് ലഭിച്ചിരുന്നു.  ഏറെ നടുക്കമുണ്ടാക്കുന്നതും  ഭീതിജനകവുമാണ് വീഡിയോ എന്ന് ചിലർ അഭിപ്രായപ്പെട്ടു. സൂസൻ ഖാന് എതിരെ നിയമ നടപടി എടുക്കണമെന്നുംധാരാളം ആളുകൾ  ആവശ്യപ്പെട്ടിട്ടുണ്ട്.  സൂസൻ ഖാന് ശിക്ഷ ഉറപ്പാക്കി ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നിയമ നിർമ്മാണം നടത്തണം എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ എങ്ങനെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായി കാണാനാവുക എന്ന ചോദ്യം ഉന്നയിച്ചവരും ഏറെയാണ്. അനുകമ്പയോ, ശരി തെറ്റുകൾ തിരിച്ചറിയാനുള്ള കഴിവോ, മൃഗങ്ങൾക്ക് ലഭിക്കേണ്ട നീതിയെ കുറിച്ച് ധാരണകളില്ലാത്ത ഇവർ എങ്ങനെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇൻസ്റ്റഗ്രാമിൽ 50,000 ത്തിൽ അധികം ഫോളോവേഴ്സുള്ള വനിതയാണ് സൂസൻ ഖാൻ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement