TRENDING:

വേതനത്തോടെ ഒരു ദിവസം ആര്‍ത്തവ അവധി; വനിതാ ജീവനക്കാർക്ക് ഒഡീഷയുടെ സ്വാതന്ത്ര്യദിന സമ്മാനം

Last Updated:

നിലവിൽ ഇന്ത്യയിൽ ബിഹാറും കേരളവും മാത്രമാണ് ആർത്തവ അവധി  നടപ്പിലാക്കിയ സംസ്ഥാനങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വനിതാ ജീവനക്കാർക്ക് ആര്‍ത്തവ ദിനത്തിൽ വേദനത്തോടെ ഒരു ദിവസത്തെ അവധിയെന്ന നയം അവതരിപ്പിച്ച് ഒഡീഷ സർക്കാർ.  കട്ടക്കിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മികച്ച പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ നയം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.
advertisement

വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാം. ഇത് ഇന്ത്യയിലെ ആർത്തവ അവധി നയങ്ങളിലെ മികച്ച മുന്നേറ്റമാകും. സ്ത്രീകളുടെ ആർത്തവ അവധിക്കുള്ള അവകാശവും ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും ബിൽ 2022, ആർത്തവസമയത്ത് സ്ത്രീകൾക്കും ട്രാൻസ്‌വുമൺകൾക്കും ശമ്പളത്തോടുകൂടിയ മൂന്ന് ദിവസത്തെ അവധി നിർദ്ദേശിക്കുന്നുണ്ടെങ്കിലും ബിൽ ഇതുവരെ നിയമമായിട്ടില്ല.

നിലവിൽ ഇന്ത്യയിൽ ബിഹാറും കേരളവും മാത്രമാണ് ആർത്തവ അവധി  നടപ്പിലാക്കിയ സംസ്ഥാനങ്ങൾ. അടുത്തിടെ സുപ്രീം കോടതി സ്ത്രീ ജീവനക്കാർക്കുള്ള ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം വികസിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ വിഷയം ജുഡീഷ്യൽ ഇടപെടലിനേക്കാൾ നയരൂപീകരണത്തിൻ്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

advertisement

1992ലാണ് ബീഹാർ ഓരോ മാസവും സ്ത്രീകൾക്ക് ആര്‍ത്തവ ദിനങ്ങളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിച്ചത്.

കേരളത്തിൽ 2023ൽ എല്ലാ സർവ്വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും, 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധിയും അനുവധിച്ചു. കൂടാതെ ഇന്ത്യയിൽ സൊമാറ്റോ പോലുള്ള ചില സ്വകാര്യ കമ്പനികളും ആർത്തവ ദിനങ്ങളിൽ അവധിയെന്ന നയം സ്വീകരിച്ചിട്ടുണ്ട്. 2020 മുതൽ സൊമാറ്റോ പ്രതിവർഷം 10 ദിവസത്തെ പെയ്ഡ് പിരീഡ് ലീവ് വനിത ജീവനക്കാർക്ക് അനുവദിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഇന്ത്യയിൽ നിലവിൽ ആർത്തവ അവധിയെ സംബന്ധിച്ച ഒരു ദേശീയ നിയമവുമില്ല. ആർത്തവ ആനുകൂല്യ ബിൽ, 2017, സ്ത്രീകളുടെ ലൈംഗിക, പ്രത്യുൽപാദന, ആർത്തവ അവകാശ ബിൽ, 2018 എന്നിവ പോലുള്ള അനുബന്ധ ബില്ലുകൾ പാസാക്കാനുള്ള മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. അതേസമയം സ്ത്രീകൾക്ക് ആർത്തവാവധി അനുവദിച്ചുള്ള ഒഡീഷയുടെ മുന്നേറ്റം മികച്ചതായി അടയാളപ്പെടുത്തുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
വേതനത്തോടെ ഒരു ദിവസം ആര്‍ത്തവ അവധി; വനിതാ ജീവനക്കാർക്ക് ഒഡീഷയുടെ സ്വാതന്ത്ര്യദിന സമ്മാനം
Open in App
Home
Video
Impact Shorts
Web Stories