TRENDING:

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ ലക്ഷ്യം വെച്ചത് 9 ഭീകരത്താവളങ്ങൾ

Last Updated:

പാകിസ്ഥാനിലെ 4 പ്രദേശവും പാക് അധീന കാശ്മീരിലെ 5 പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി പ്രധാനമായും ലക്ഷ്യം വെച്ചത് 9 ഭീകരത്താവളങ്ങളെയാണ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നൽകിയിരിക്കുന്ന ഇന്ത്യയുടെ കര, നാവിക. വ്യോമ സേനകൾ ഒന്നിച്ചുള്ള സംയുക്ത നീക്കത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൃത്യമായ നീക്കമായിരുന്നു സേനയുടേത്. തിരിച്ചടിക്കാനായി തിരഞ്ഞെടുത്തത് ഭീകരകേന്ദ്രങ്ങള്‍ തിങ്ങി നിൽക്കുന്ന 9 പ്രദേശങ്ങൾ. പാകിസ്ഥാനിലെ 4 പ്രദേശവും പാക് അധീന കാശ്മീരിലെ അഞ്ച് പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയത്.
News18
News18
advertisement

ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം), ലഷ്കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പ്രധാന ഭീകര ശക്തികേന്ദ്രങ്ങളും. ബഹാവൽപൂർ (ജെ.എം. ആസ്ഥാനം), മുരിദ്കെ (എൽ.ഇ.ടി ആസ്ഥാനം), മുസാഫറാബാദ്, കോട്‌ലി, സിയാൽകോട്ട്, ഗുൽപൂർ, ഭിംബർ, ബാഗ്, ചക് അമ്രു എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

ALSO READ: ഇന്ത്യയുടെ തിരിച്ചടി എന്തുകൊണ്ട് 'ഓപ്പറേഷൻ സിന്ദൂർ' ആയി?

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നഗരമാണ് ബഹവല്‍പൂര്‍ മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നഗരമാണ് ബഹവല്‍പൂര്‍. ലാഹോറില്‍ നിന്നും 400 കിമീ മാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ ലക്ഷ്യം വെച്ചത് 9 ഭീകരത്താവളങ്ങൾ
Open in App
Home
Video
Impact Shorts
Web Stories