Operation Sindoor: ഇന്ത്യയുടെ തിരിച്ചടി എന്തുകൊണ്ട് 'ഓപ്പറേഷൻ സിന്ദൂർ' ആയി?

Last Updated:

ഏപ്രിൽ 22ന് നടന്ന പഹൽ​ഗാം ആക്രമണത്തിൽ വിവാഹിതരായവരെ തിരഞ്ഞുപിടിച്ചാണ് ഭീകരർ കൊന്നൊടുക്കിയത്

News18
News18
പഹൽ​ഗാം മണ്ണിലെ ക്രൂരതയ്ക്ക് പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ 17 ഭീകരരെ വധിച്ചതായി റിപ്പോർട്ട്. നീതി നടപ്പാക്കിയതായും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് സൈന്യം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഇന്ത്യൻ മണ്ണിലെ ഭീകരരുടെ ​​​ക്രൂരതയ്ക്ക് മറുപടി നൽകിയപ്പോൾ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് സ്വീകരിച്ചതിലും വൈകാരികമായ അർത്ഥമാണ് ഉള്ളത്.
ALSO READ: Operation Sindoor: പഹൽ​ഗാമിന് ഇന്ത്യയുടെ തിരിച്ചടി; 9 ഇടത്ത് ആക്രമണം: 17 ഭീകരെ കൊന്നു
ഏപ്രിൽ 22നായിരുന്നു ഭീകരാക്രമണം. വിവാഹിതരായ പുരുഷന്മാരെ തിരഞ്ഞുപിടിച്ചാണ് ഭീകരർ അന്ന് കൊന്നൊടുക്കിയത്. ഇതുതന്നെയാണ് ആ നാമത്തിലൂടെയും പ്രതിധ്വനിക്കുന്നത്.സിന്ദൂർ അഥവാ സിന്ദൂരം പരമ്പരാഗതമായി വിവാഹിതരായ ഹിന്ദു സ്ത്രീകൾ വിവാഹിതരായതിനു ശേഷം നെറുകയിൽ ചാർത്തുന്നതാണ്. വിവാഹിതരായ പല സ്ത്രീകളും അന്ന് പഹൽ​ഗാമിന്റെ മണ്ണിൽ വിധവകളായി. ഇവരിൽ ചിലർ വളരെ അടുത്ത് വിവാഹം കഴിഞ്ഞവരായിരുന്നു. അവരുടെ ദുഃഖം അതിരില്ലാത്തതാണ്. ആ കണ്ണീരിന് മറുപടിയായാണ് ഈ തിരിച്ചടി. യുദ്ധത്തിന് പോകുന്ന യോദ്ധാക്കൾക്കും നെറ്റിയിൽ സിന്ദൂര തിലകം അണിയിക്കാറുണ്ട് . ഇതൊക്കെ കൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്.
advertisement
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്.
(Summary: The name 'Operation Sindoor', adopted in response to the atrocities committed by terrorists on Indian soil has an emotional meaning. In Pahalgaam terrorist the terrorists targeted and killed married couples. This is what is echoed in the name itself.)
മലയാളം വാർത്തകൾ/ വാർത്ത/India/
Operation Sindoor: ഇന്ത്യയുടെ തിരിച്ചടി എന്തുകൊണ്ട് 'ഓപ്പറേഷൻ സിന്ദൂർ' ആയി?
Next Article
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All