ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങൾ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരേ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യ എക്‌സിലൂടെ അറിയിച്ചു.
ഇന്ത്യ തിരിച്ചടിക്കാനായി ബഹവല്‍പൂർ തിരഞ്ഞെടുക്കാനുള്ള കാരണം?
ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിക്കായി ഇന്ത്യം ലക്ഷ്യം വച്ച പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ബഹവല്‍പൂര്‍. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നഗരമാണ് ബഹവല്‍പൂര്‍. ലാഹോറില്‍ നിന്നും 400 കിമീ മാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് കാമ്പസാണ് ജയ്ഷെഗ്രൂപിന്റെ പ്രവര്‍ത്തനകേന്ദ്രം. ഉസ്മാൻ-ഒ-അലി ക്യാമ്പസ് എന്നുകൂടി അറിയപ്പെടുന്ന കേന്ദ്രമാണിത്.
advertisement
ജയ്ഷെ റിക്രൂട്ട്മെന്റ് അടക്കം പ്രബോധനപരിശീലന പരിപാടികളും ഫണ്ട് റൈസിങ്ങുമുള്‍പ്പെടെയുള്ള പാക്കിസ്താന്റെ പ്രധാന പ്രവർത്തങ്ങൾ നടക്കുന്ന കേന്ദ്രമാണിത്. ഏകദേശം പതിനെട്ട് ഏക്കറോളം നീണ്ട് കിടക്കുന്ന ഈ പ്രദേശം ഏറ്റവും സൂരക്ഷിത കേന്ദ്രമായി ഭീകരർ കരുതിവരുന്നു. പള്ളിയും സെമിനാരിയും ഉൾപ്പടെ ചേര്‍ന്നുകിടക്കുന്ന കേന്ദ്രമാണിത്. പ്രത്യേക രീതിയിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. വലിയൊരു പള്ളിയും അറുനൂറോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്താന്‍ ഉതകുന്നതുമായ മദ്രസയും ഈ കോംപ്ലക്സിലുണ്ട്. ജയ്ഷെ മുഹമ്മദ് സ്ഥാപകനായ മൗലാന മസൂദ് അസര്‍ ജനിച്ചതും വളര്‍ന്നതും ഈ സുരക്ഷാകവചങ്ങള്‍ക്കുള്ളിലാണ്. പാക്കിസ്ഥാന്‍ 31കോര്‍പ്സ്, ആര്‍മി കന്റോണ്‍മെന്റില്‍ നിന്നും മൈലുകള്‍ മാത്രം അകലത്തിലാണ് ഈ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജയ്ഷെയുടെ സുഹൃദ് സംഘടനയായ അല്‍–റഹ്മത് ട്രസ്റ്റ് വഴിയാണ് ജാമിയ മസ്ജിദിലേക്ക് ഫണ്ടെത്തുന്നത്.
അതേസമയം, വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. ഇന്ത്യയുടെ താല്‍ക്കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം വരുമെന്ന് പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ്. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പുണ്ടായി. ആക്രമണത്തിൽ 12 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പാക്കിസ്ഥാൻ സ്ഥിരീകരിക്കുന്നത്. 55 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെ തിരിച്ചടിയില്‍ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. മറ്റു കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഓപറേഷന്‍ സിന്ദൂര്‍ എക്സില്‍ പങ്കുവച്ചു.