TRENDING:

ഇന്ത്യയുടെ നയതന്ത്ര മികവിന് പാകിസ്ഥാൻ്റെ പ്രശംസ: 'എതിര്‍ ശക്തികളായ അമേരിക്കയും റഷ്യയും സഖ്യകക്ഷികൾ'

Last Updated:

യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, റഷ്യക്കും പാശ്ചാത്യ വിമര്‍ശകര്‍ക്കും ഇടയില്‍ ഇന്ത്യ ഒരു മധ്യസ്ഥ സ്ഥാനം വഹിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുക്രൈനില്‍ നടക്കുന്ന യുദ്ധ പശ്ചാത്തലത്തില്‍ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ലോകത്തിന്റെ രണ്ട് എതിര്‍ ശക്തികളായ അമേരിക്കയും (യുഎസ്) റഷ്യയും ഇന്ത്യയുടെ സഖ്യകക്ഷികളായാണ് നിലകൊള്ളുന്നതെന്ന് പാക്കിസ്ഥാനിലെ രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധ നിരീക്ഷകനായ ഷഹ്സാദ് ചൗധരി പറഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ ദേശീയ ദിനപത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണിലാണ് ചൗധരി ഇക്കാര്യത്തെക്കുറിച്ച് എഴുതിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരു നയതന്ത്ര മികവല്ലെങ്കിൽ പിന്നെയെന്താണെന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്.
advertisement

യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയാണ് പാകിസ്ഥാന്‍. എന്നാല്‍ ചൈനയുടെ ഉറച്ച നിലപാടുകൾക്കിടയിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ഒരു ‘ആഗോള പങ്കാളിത്തം’ ആയി വികസിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ലോകത്തിന് വളരെ പ്രസക്തമാണ്, രാജ്യത്തിന്റെ വലുപ്പത്തിലും ചുറ്റളവിലും മാത്രമല്ല, വളര്‍ച്ചയും ലോകത്തിന് പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ റഷ്യ അമേരിക്കയുടെ ഉപരോധത്തിന് കീഴിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയല്ലാതെ മറ്റാര്‍ക്കും റഷ്യയുമായി സ്വതന്ത്രമായി വ്യാപാരം നടത്താന്‍ കഴിയില്ല. ലോകത്തിലെ രണ്ട് വന്‍ശക്തികളും ഇന്ത്യ തങ്ങളുടെ സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നു’ -ചൗധരി എഴുതി.

advertisement

Also read- ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ ഹന്‍സ്‌രാജ് കോളേജ് ഹോസ്റ്റലില്‍ ഇനി നോണ്‍ വെജ് ഭക്ഷണം വിളമ്പില്ല

യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, റഷ്യക്കും പാശ്ചാത്യ വിമര്‍ശകര്‍ക്കും ഇടയില്‍ ഇന്ത്യ ഒരു മധ്യസ്ഥ സ്ഥാനം വഹിച്ചിരുന്നു. മാത്രമല്ല, റഷ്യയിലെ ക്രെംലിനുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാനുള്ള പാശ്ചാത്യ സമ്മര്‍ദ്ദത്തെ ഇന്ത്യ ചെറുക്കുകയും ചെയ്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനുള്ള ഇന്ത്യയുടെ തീരുമാനം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

advertisement

‘റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം കാരണം പെട്രോള്‍ വില ഇരട്ടിയായി. എണ്ണ എവിടെ നിന്ന് വാങ്ങുമെന്നതില്‍ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രാജ്യത്തിന് ഏറ്റവും മികച്ചത് ചെയ്യുക എന്നായിരുന്നു,’ ഇഎഎം പറഞ്ഞു.

Also read- നായയെ പേടിച്ചോടി മൂന്നാംനിലയിൽ നിന്ന് താഴെ വീണ സ്വി​ഗി ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്

അതേസമയം, കാര്‍ഷിക ഉല്‍പന്നങ്ങളില്‍ ഇന്ത്യ വളര്‍ച്ച കൈവരിക്കുകയും ഐടി ഹബ്ബായി മാറുകയും ചെയ്തുവെന്ന് ചൗധരി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ധാന്യങ്ങള്‍ ലോകത്തെ തന്നെ ഏറ്റവും മിച്ചതാണ്. 1.4 ബില്യണ്‍ ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യമായിട്ടും, പ്രവര്‍ത്തനങ്ങളിൽ ഇന്ത്യ ഒട്ടും പിന്നില്ല. ജനാധിപത്യത്തിലൂടെയും ഭരണസംവിധാനത്തിലൂടെയും ഇന്ത്യ ലോകത്തിന് മുന്നില്‍ അവരുടെ ശക്തി തെളിയിച്ചുകഴിഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാകിസ്ഥാനെ സഹോദര രാജ്യമായി കണക്കാക്കുന്ന സൗദി അറേബ്യ 72 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയത്. കശ്മീരിലെ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കികൊണ്ട് ഇന്ത്യ പാകിസ്ഥാനെ രാഷ്ട്രീയമായി മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി 7രാജ്യങ്ങളിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിക്കുകയും, ജി 20യില്‍ ഇന്ത്യ അംഗമാവുകയും ചെയ്തത് ഇന്ത്യയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഈ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയോടുള്ള നയം പുനഃക്രമീകരിക്കണമെന്നും അദ്ദേഹം പാകിസ്ഥാനെ ഉപദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയുടെ നയതന്ത്ര മികവിന് പാകിസ്ഥാൻ്റെ പ്രശംസ: 'എതിര്‍ ശക്തികളായ അമേരിക്കയും റഷ്യയും സഖ്യകക്ഷികൾ'
Open in App
Home
Video
Impact Shorts
Web Stories