ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ ഹന്‍സ്‌രാജ് കോളേജ് ഹോസ്റ്റലില്‍ ഇനി നോണ്‍ വെജ് ഭക്ഷണം വിളമ്പില്ല

Last Updated:

മാംസാഹാരം നിര്‍ത്തലാക്കിയതിനെതിരെ ഇതുവരെ ഒരു വിദ്യാര്‍ത്ഥി പോലും പരാതിയുമായി രംഗത്തെത്തിട്ടില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹന്‍സ് രാജ് കോളേജ് ഹോസ്റ്റലില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാംസാംഹാരം വിതരണം ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. കോളേജ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡിന് ശേഷം ക്ലാസ്സുകള്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. കോളേജ് ഹോസ്റ്റല്‍ മെനുവിലെ മാറ്റങ്ങളെ സംബന്ധിച്ച വിവരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
അതേസമയം മാംസാഹാരം നിര്‍ത്തലാക്കിയതിനെതിരെ ഇതുവരെ ഒരു വിദ്യാര്‍ത്ഥി പോലും പരാതിയുമായി രംഗത്തെത്തിട്ടില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നോണ്‍ വെജ് ഭക്ഷണം നിര്‍ത്തലാക്കിയതെന്ന കാര്യത്തില്‍ കോളേജ് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. നോണ്‍ വെജ് ഭക്ഷണം ഇതുവരെ കോളേജ് കാന്റീനില്‍ വിളമ്പിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പിന്നീട് കൊവിഡ് മഹാമാരിയ്ക്ക് ശേഷം ഹോസ്റ്റലിലും ഈ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയും അതേത്തുടര്‍ന്നുണ്ടായ ലോക്ഡൗണിനും ശേഷം നിരവധി വിദ്യാര്‍ത്ഥികള്‍ നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കിയെന്നും സര്‍വ്വകലാശാലയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
advertisement
കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ച ഉയർന്നത്. കലോത്സവത്തില്‍ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തിയത്.
ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് കഴിക്കുന്ന സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയനായതിലെ രാഷ്ട്രീയമാണ് പലരും പലരീതിയില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കില്‍ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങള്‍.
advertisement
കലോത്സവ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കലോത്സവത്തിന്റെ ഭക്ഷണക്രമം മാറ്റുന്നതില്‍ പഴയിടത്തെ എന്തിനാണ് അപമാനിക്കുന്നത്. പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നുള്ളതുകൊണ്ടുള്ള വിമര്‍ശനം നല്ലതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം വിഭാഗീയതും വര്‍ഗീയതയും വളര്‍ത്തുക എന്നതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ ഹന്‍സ്‌രാജ് കോളേജ് ഹോസ്റ്റലില്‍ ഇനി നോണ്‍ വെജ് ഭക്ഷണം വിളമ്പില്ല
Next Article
advertisement
'ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം': ബി സന്ധ്യ
'ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം': ബി സന്ധ്യ
  • നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ പറഞ്ഞു.

  • കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.

  • അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.

View All
advertisement