ബിജെപി സഖ്യകക്ഷിയായിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൈകോർക്കുമ്പോൾ തന്നെ മതനിരപേക്ഷത അവകാശപ്പെടുന്ന പാർട്ടിയായി ആർജെഡിയെ തള്ളിക്കളഞ്ഞ എഐഎംഐഎം എംപി പുതിയ കെട്ടിടം ആവശ്യമാണെന്ന് പറഞ്ഞിരുന്നു. അന്തരിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് പഴയ പാർലമെന്റ് മന്ദിരത്തിലെ പാർട്ടി ഓഫീസിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സീലിംഗിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ മേൽ പതിച്ചതിന്റെ ഒരു ഉദാഹരണവും അദ്ദേഹം എടുത്ത്കാട്ടിയതായി വാർത്താ ഏജൻസിയായ എഎൻഐ പറഞ്ഞു.
Also read-‘എന്താണിത്?’ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത് RJD
advertisement
‘സ്പീക്കറാണ് ലോക്‌സഭയുടെ സംരക്ഷകൻ, പ്രധാനമന്ത്രിയല്ല, ലോക്‌സഭ ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാണെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. “സ്പീക്കർ ഇത് ഉദ്ഘാടനം ചെയ്താൽ നന്നായിരുന്നു. പക്ഷേ, താൻ എല്ലാം ചെയ്യുന്നുണ്ടെന്നും മറ്റാർക്കും അത് ചെയ്യാൻ കഴിയില്ലെന്നും കാണിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. 2014-ന് മുമ്പ് ഇന്ത്യയിൽ ഒന്നും സംഭവിച്ചില്ലെന്നും ഇപ്പോൾ എല്ലാം നടക്കുന്നുവെന്നും കാട്ടാൻ ശ്രമിക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ രീതിയാണ്. വ്യക്തിഗത പ്രമോഷൻ,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തത ആർജെഡിയുടെ പോസ്റ്റാണ് വിവാദമായത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്.