'എന്താണിത്?' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത് RJD
- Published by:Sarika KP
- news18-malayalam
Last Updated:
പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്.
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചും ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോല്‍ സ്ഥാപിച്ചും രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുന്ന സമയത്ത് വിവാദ ട്വീറ്റു പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദമായത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്.
ये क्या है? pic.twitter.com/9NF9iSqh4L
— Rashtriya Janata Dal (@RJDforIndia) May 28, 2023
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് 19 പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇതിൽ ആർജെഡിയും ഉൾപ്പെടുന്നുണ്ട്. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 28, 2023 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്താണിത്?' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത് RJD