TRENDING:

തമിഴ്‌നാട്ടിൽ പ്ലസ്ടു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; സ്‌കൂളിന് പുറത്ത് പ്രതിഷേധം

Last Updated:

പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി. ഇവര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ കിലാച്ചേരിയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്‌കൂളിനോട് ചേര്‍ന്ന ഹോസ്റ്റലിലെ മുറിയിലാണ് തിങ്കളാഴ്ച രാവിലെ 17-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
advertisement

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡിഐജി എം സത്യപ്രിയ, തിരുവള്ളൂര്‍ എസ് പി സെഫാസ് കല്യാണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇതിനിടെ, പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി. ഇവര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

advertisement

ദിവസങ്ങള്‍ക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്‌കൂളിലും പ്ലസ്ടു വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ജൂലായ് 17ന് സ്‌കൂളിന് നേരേ വന്‍ ആക്രമണവുമുണ്ടായി. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

പുറത്തു പാൽ അകത്തു മദ്യം; അരക്കോടി വിലമതിക്കുന്ന 3600 ലിറ്റർ വിദേശമദ്യം പിടിച്ചു

തൃശൂർ ചേറ്റുവയിൽ 3600 ലിറ്റർ അനധികൃത വിദേശ മദ്യം വാടാനപ്പള്ളി പൊലീസ് പിടികൂടി. വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ സ്റ്റൈലിൽ പാൽവണ്ടിയിലാണ് മദ്യം കടത്തിയത്. 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ കൗസ്തുഭം വീട്ടിൽ രാമാനുജൻ മകൻ സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത വിദേശമദ്യവേട്ടകളിൽ ഒന്നാണ് ഇത്.

advertisement

പ്രതികളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഓണം സീസൺ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനക്ക് കൊണ്ടു വന്നതാണെന്ന് പ്രതികൾ മൊഴി നൽകി.

വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യമാണ് ഇവർ കടത്തിയത്. വാടാനപ്പള്ളി എസ് എച്ച് ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടിൽ പ്ലസ്ടു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; സ്‌കൂളിന് പുറത്ത് പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories