TRENDING:

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

Last Updated:

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് നിർവഹിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മീററ്റ്: ഉത്തർപ്രദേശിന്റെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശതാബ്ദി നഗറിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്തു.
News18
News18
advertisement

മെട്രോ യാത്രയ്ക്ക് ശേഷം മോഹിയിദ്ദീൻപൂരിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലൂന്നിയുള്ളതാണ് ഈ പദ്ധതികൾ.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് നമോ ഭാരത് ട്രെയിനുകൾ. ഇവയ്ക്കൊപ്പം തന്നെ സർവീസ് നടത്തുന്ന മീററ്റ് മെട്രോ, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായി മാറി. വെറും 30 മിനിറ്റ് കൊണ്ട് ഈ മെട്രോ റൂട്ട് പൂർത്തിയാക്കാൻ സാധിക്കും. സരായ് കാലെ ഖാൻ, ആനന്ദ് വിഹാർ, ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ, മീററ്റ് സൗത്ത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ യാത്രാ സംവിധാനം വന്നതോടെ മീററ്റ്, ഗാസിയാബാദ് മേഖലകളിൽ വലിയ സാമ്പത്തിക ഉണർവാണ് പ്രകടമാകുന്നത്. സ്റ്റേഷനുകൾക്ക് സമീപമുള്ള സ്ഥലവിലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 മുതൽ 67 ശതമാനം വരെ വർദ്ധനവുണ്ടായതായി എൻ.സി.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories