അഴിമതിക്കും പ്രീണനത്തിനും കുടുംബവാഴ്ചക്കും എതിരെ ഒരു സഹിഷ്ണുതയും ഇല്ലെന്ന് ഇന്നത്തെ ജനവിധി തെളിയിച്ചു. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനങ്ങൾ മുന്നോട്ട് പോകുമെന്ന് വോട്ടർമാര്‍ക്ക് അറിയാം. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും അതിന്റെ ഗുണം ലഭിക്കും. അതിനാലാണ് വോട്ടർമാര്‍ ബിജെപിയെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നതെന്ന് മോദി പറഞ്ഞു.
"രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ദേശവിരുദ്ധ ഘടകങ്ങളെയും ആശയങ്ങളെയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയം ചെയ്യുന്നത് നിർത്തുക" എന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ബിജെപിയുടെ കേന്ദ്ര സർക്കാർ രാജ്യത്ത് ആരംഭിച്ച അഴിമതിക്കെതിരെയുള്ള പ്രചാരണത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പറഞ്ഞു.
advertisement
Rajasthan Elections Result 2023: ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ; ബിജെപി അധികാരത്തിലേക്ക്
‘‘ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു.
രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നടന്നു . എന്റെ മുന്നിൽ നാല് ജാതികളാണുള്ളത് , സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണെന്നും മോദി പറഞ്ഞു.