advertisement

Chhattisgarh Election 2023 Result|എക്സിറ്റ് പോൾ ഫലങ്ങൾ അപ്രസക്തമാക്കി; ഛത്തീസ്ഗഢിൽ കറുത്ത കുതിരയായി ബിജെപി

Last Updated:

34 ഇടങ്ങളിൽ മാത്രമെ കോൺഗ്രസിന് മുന്നേറാൻ ആയുള്ളു

(Shutterstock)
(Shutterstock)
ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ കറുത്ത കുതിരയായി ബി ജെ പി. ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളെയും ആപ്രസക്തമാക്കിയാണ് പാർട്ടി മികച്ച വിജയം നേടി. 55 ഇടങ്ങളിൽ ബിജെപി മേൽക്കൈ നേടിയപ്പോൾ 34 ഇടങ്ങളിൽ മാത്രമെ കോൺഗ്രസിന് മുന്നേറാൻ ആയുള്ളു.
തികഞ്ഞ ആത്മവിശ്വസത്തോടെയാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് വോട്ടെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവും തമ്മിലുള്ള തർക്കം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരളുവു വരെ പറഞ്ഞു തീർത്തിരുന്നു. എന്നാൽ എക്സിറ്റി പോളിലെ ഫലം ആല്ല പോളിംഗിൽ പ്രതിഫലിച്ചത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് ചിത്രകോട്ട് സീറ്റിൽ ബിജെപിയുടെ വിനായക് ഗോയലിനോട് തോറ്റു.
advertisement
അംബികാപുരിൽ ബിജെപി സ്ഥാനാർഥി രാജേഷ് അഗർവാൾ ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവിനെ പിന്നിലായി. സംസ്ഥാന കോൺഗ്രസ് മുൻ അധ്യക്ഷൻ മോഹൻ മാർകം കൊണ്ടാഗാവിൽ ബിജെപിയുടെ ലതാ ഉസെന്തിയോട് തോറ്റു. മുൻ കേന്ദ്ര സഹമന്ത്രി ചരൺ ദാസ് മഹന്ത്, ശക്തി മണ്ഡലത്തിൽ ബിജെപിയുടെ
ഖിലവൻ സാഹുവിനോട് ഏറ്റുമുട്ടി വീണു.
കോൺഗ്രസിന്റെ ന്യുനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഏക സ്ഥാനാർഥി കവാർഡയിൽ വിജയ് ശർമ്മയോട് പൊരുതി തോറ്റു. പാടൻ മണ്ഡലത്തിൽ മുഖ്യമന്ത്രി ബൂപേഷ് ബഘേൽ അനന്തരവൻ വിജയ് ബഘേലിനോട് എറ്റുമുട്ടി ജയം ആവർത്തിച്ചത് കോൺഗ്രസിന് ആശ്വാസമായി. രാജ്നന്ദ്ഗാവിൽ ബിജെപി സ്ഥാനാർഥിയായ മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിജയിച്ചു ഉറപ്പിച്ചു.
advertisement
ഗിരിഷ് ദേവാങ്കനെയാണ് പരാജയപ്പെടുത്തിയത്. നക്സൽ സ്വാധീന മേഖലയിലും ആദിവാസി മേഖലയിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ നേടിയ മേൽക്കൈ ഇത്തവണ സാധ്യമായില്ല. ഛത്തീസ്ഗഢ് വിജയം ബിജെപി പാളയത്തിന് നൽകുന്ന ആവേശം പറഞ്ഞറിയിക്കാനാകാത്തതാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Chhattisgarh Election 2023 Result|എക്സിറ്റ് പോൾ ഫലങ്ങൾ അപ്രസക്തമാക്കി; ഛത്തീസ്ഗഢിൽ കറുത്ത കുതിരയായി ബിജെപി
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement