മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. കോവിഡ് 19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം യോഗത്തിൽ വിലയിരുത്തി. വൈറസിൽ നിന്ന് സംരക്ഷണം എന്നത് അത്യാവശ്യമാണെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങളും ഊർജിതമാക്കേണ്ട ആവശ്യത്തെക്കുറിച്ച് യോഗത്തിൽ നിർദേശം ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.
advertisement
വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമാരെ ചർച്ചയ്ക്കായി വിളിച്ചിരിക്കുന്നത്.
TRENDING:മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവം; ചില യാത്രക്കാർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതിനാൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS]'വീട്ടിൽ നിന്നൊരു ഹൊറർ സിനിമ നിർമ്മിക്കൂ'; യുവ സംവിധായകർക്ക് കിങ് ഖാന്റെ വെല്ലുവിളി [NEWS]
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്ന സാഹചര്യത്തിലും ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി പതിയെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള നടപടികളിലേക്ക് തന്നെയാണ് കേന്ദ്രം കടക്കുന്നതെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കുക, കോവിഡ് വ്യാപന സോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നീ വിഷയങ്ങൾക്കാകും ഇന്നത്തെ യോഗം ഊന്നൽ നൽകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച മെയ് 3ന് 39980 ആയിരുന്നു രോഗബാധിതരെങ്കിൽ ഒരാഴ്ച കൊണ്ട് അത് 62939 ആയി ഉയർന്നു. മരണസംഖ്യയും 1301 ൽ നിന്ന് 2109 ൽ എത്തി നിൽക്കുകയാണ്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാൽ രോഗികളുടെ എണ്ണത്തിൽ ദിനംതോറും വൻ കുതിച്ചു ചാട്ടം ഉണ്ടാകുന്നില്ലെങ്കിലും ലോക്ക് ഡൗൺ നടപ്പാക്കിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രോഗികളുടെ ഗ്രാഫ് നിരപ്പിലെത്തിക്കാൻ രാജ്യത്തിന് സാധിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.
മെയ് 17 ന് ലോക്ക് ഡൗൺ പിൻവലിച്ചാലും കോവിഡ് ഹോട്ട് സ്പോട്ടുകളിലെയും വൈറസ് വ്യാപന മേഖലകളിലെയും നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാര്‍ച്ച് 25നാണ് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക് ഡൗൺ ഇളവുകളോടെ ആദ്യം മെയ് 3വരെയും പിന്നീട് മെയ് 17 വരെയും നീട്ടുകയായിരുന്നു.