ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവം; ചില യാത്രക്കാർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതിനാൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ദോഹയിൽ നിന്ന് 181 പ്രവാസികളുമായി ഞായറാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരാനിരുന്ന വിമാനമാണ് റദ്ദാക്കിയത്
തിരുവനന്തപുരം: ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചേരേണ്ടിയിരുന്ന ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കാൻ കാരണം യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രാനുമതി നിഷേധിച്ചതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദോഹയിൽ നിന്ന് 181 പ്രവാസികളുമായി എത്താനിരുന്ന വിമാനമാണ് റദ്ദാക്കിയത്.
വിമാനത്തിന് ഖത്തർ അധികൃതർ ക്ലിയറൻസ് നിഷേധിച്ചതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനും സാധിച്ചിരുന്നില്ല. ഇതോടെ 15 ഗർഭിണികളും 20 കുട്ടികളും അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം ദോഹ വിമാനത്താവളത്തിൽ കുടുങ്ങി.
യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രാനുമതി നിഷേധിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇവർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
TRENDING:പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
എന്നാൽ ഇവരെ ഒഴിവാക്കി മറ്റുള്ളവരുമായി വിമാനം യാത്ര തിരിക്കാൻ എന്താണ് തടസ്സമായതെന്ന കാര്യത്തിൽ വ്യക്തതയില്ല.എംബസി പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
വിമാനം റദ്ദാക്കിയത് കാരണം യാത്രക്കാർക്ക് താമസ സൗകര്യത്തിൽ അടക്കം ബുദ്ധിമുട്ടുണ്ടായാൽ എംബസി ഇടപെടുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. റദ്ദാക്കിയ വിമാനം ചൊവ്വാഴ്ച പ്രവാസികളുമായി യാത്ര തിരിക്കും.
Location :
First Published :
May 11, 2020 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവം; ചില യാത്രക്കാർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതിനാൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ