advertisement

മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ്

Last Updated:

ഇയാളെക്കുറിച്ചുള്ള പരാതി വിദ്യാഭ്യാസ വകുപ്പിനും കൈമാറിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വകുപ്പ് തലത്തിലും നടപടിയുണ്ടായേക്കാമെന്നാണ് സൂചന.

ഷിംല: മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങിയ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹിമാചൽ പ്രദേശിൽ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപകനും സഹോദരനും ഗുജറാത്തിൽ നിന്നും ഹിമാചലിൽ എത്തിയത്. തുടർന്ന് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഇവരോട് വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയാന്‍ ആവശ്യപ്പെട്ടു.
ക്വാറന്‍റീനിൽ തുടരവെ രണ്ട് ദിവസം മുമ്പാണ് അധ്യാപകൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മദ്യം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിന് പുറമെ ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement