നാളെ രാവിലെ ഒമ്പതു മണിക്ക് ഒരു ചെറിയ വീഡിയോ സന്ദേശം രാജ്യത്തെ പൗരന്മാരുമായി ഞാൻ പങ്കുവെയ്ക്കും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് കൊറോണ വ്യാപനം കണ്ടെത്തിയതിനു പിന്നാലെ രണ്ട് തവണ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം ജനതാ കർഫ്യൂവിന് വേണ്ടിയായിരുന്നു അഭിസംബോധന ചെയ്തത്. രണ്ടാമത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു വേണ്ടിയും.
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14വരെയാണ് ലോക്ക് ഡൗൺ. വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോക്ക്ഡൗണില്‍നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ചുള്ള നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
You may also like:''ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം
MLA [PHOTO]കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി
[NEWS]COVID 19| പരിശോധനകള്‍ വേഗത്തിലാക്കാന്‍ റിയല്‍ ടൈം PCR മെഷീനുകള്‍ വാങ്ങും: മന്ത്രി KK ശൈലജ
[NEWS]
ആ സാഹചര്യത്തിൽ പുതിയ വീഡിയോ സന്ദേശം എന്നാകുമെന്ന് അറിയാനുളള ആകാംഷയിൽ കൂടിയാണ് രാജ്യം