കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
യുവാവിന് കോവിഡ് 19 ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർ പറയുന്നത്.
ഛണ്ഡീഗഡ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി. ഛണ്ഡീഗഡ് തഗപാനി സ്വദേശിയായ 35കാരനാണ് ആത്മഹത്യ ചെയ്തത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രങ്ങളുടെ ഭാഗമായി ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനോട് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്.
യുവാവിന് കോവിഡ് 19 ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർ പറയുന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന് ഒരു വർഷം മുമ്പ് ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കടുത്ത വിഷാദത്തിലായിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാലും കൃത്യമായ കാരണം അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
advertisement
Location :
First Published :
April 02, 2020 3:40 PM IST