അതേസമയം പ്രധാനമന്ത്രിയും സഭാപ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചർച്ചയായില്ല. ക്രൈസ്തവർക്ക് വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിരുന്നിൽ പങ്കെടുത്ത സഭാപ്രതിനിധികൾ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് ക്രൈസ്തവ സഭകളുടെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിന് ക്രൈസ്തവ വിശ്വാസികൾ നിസ്തുല സേവനമാണ് നൽകിയതെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സഭാപ്രതിനിധികളോട് സംസാരിക്കവെ വ്യക്തമാക്കി.
Also Read- ഇന്ന് ക്രിസ്തുമസ്; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
advertisement
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ന്യൂഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തു.
