ഇന്ന് ക്രിസ്തുമസ്; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഉത്സവമാക്കുകയാണ് ലോകം
ലേകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് പ്രാത്ഥനകളും ആഘോഷങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഉത്സവമാക്കുകയാണ് ലോകമെമ്പാടും. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ക്രിസ്മസ് ആശംസ നേർന്നു.
'എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! സന്തോഷത്തിന്റെ ഈ ഉത്സവം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. നമുക്ക് യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ ഓർമ്മിക്കാം, ഒപ്പം എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്യാം', രാഷ്ട്രപതി കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിസ്തുമസ് ആശംസകളുമായി എത്തി.
‘‘എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു! ഈ ഉത്സവകാലം എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഐക്യവും അനുകമ്പയും മുന്നോട്ടുവയ്ക്കുന്ന ക്രിസ്മസ് ദിനം നമുക്ക് ആഘോഷിക്കാം, ഒപ്പം സന്തോഷവും ആരോഗ്യവുമുള്ള ഒരു ലോകത്തിനായി എല്ലാവരും പ്രവർത്തിക്കുക. ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ഉപദേശങ്ങളെ നമുക്ക് ഓർക്കാം’’ –പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
advertisement
മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമസ് ആശംസകൾ നേര്‍ന്നു. 'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു', എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 25, 2023 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ന് ക്രിസ്തുമസ്; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും


