” ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന സിനിമയിലൂടെ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ പായൽ കപാഡിയയുടെ ചരിത്രപരമായ നേട്ടത്തിൽ ഭാരതം അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർത്ഥിയായ കപാഡിയയുടെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നു. ഇത് ഭാരതത്തിന്റെ സമ്പന്നമായ സർഗ്ഗാത്മകതയുടെ ഒരു നേർക്കാഴ്ച കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ പ്രദർശിപ്പിക്കുക മാത്രമല്ല, പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായിക പായൽ കപാഡിയയും രംഗത്തെത്തി. “അഭിനന്ദന വാക്കുകൾക്ക് വളരെയധികം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം താങ്കളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം എനിക്ക് ഏറെ മൂല്യമുള്ളതാണ്”- പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പായൽ കപാഡിയ പറഞ്ഞു.
