'നിങ്ങൾ നേടിയ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ. വൈസ് പ്രസിഡന്‍റെ് എന്ന നിലയിൽ ഇന്ത്യ-യുഎസ് ബന്ധം ദൃഢപ്പെടുത്താൻ നിങ്ങള്‍ വഹിച്ച പങ്ക് വളരെ നിർണായകവും വിലമതിക്കാനാകാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒരിക്കൽ കൂടി യോജിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നു' ബൈഡനെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തു.
advertisement
വൈസ് പ്രസിഡന്‍റ് പദവിയിലേക്കെത്തിയ ഇന്ത്യൻ വംശജ കമലാ ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത, അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് എത്തുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജ തുടങ്ങിയ ബഹുമതിയും കമലയ്ക്ക് തന്നെയാണ്. നിങ്ങളുടെ നേതൃത്വം കൊണ്ട് ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മികച്ചതാകുമെന്ന് ഉറപ്പുണ്ടെന്നാണ് കമലയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തത്.
'നിങ്ങളുടെ മികച്ച വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഇന്ത്യ അമേരിക്കക്കാർക്കും അഭിമാനമേകുന്ന വിജയമാണ്. നിങ്ങളുടെ നേതൃത്വത്തിലും പിന്തുണയിലും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കരുത്താകുമെന്ന പ്രതീക്ഷ എനിക്കുണ്ട്'. മോദി ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇരുവരെയും അഭിനന്ദിച്ച് പ്രതികരിച്ചിട്ടുണ്ട്. 'അമേരിക്കയെ ഒന്നിപ്പിക്കാനും ശരിയായ നേതൃപാടവത്തോടെ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്' എന്നാണ് ആശംസ സന്ദേശത്തിൽ രാഹുൽ കുറിച്ചത്.
അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയുടെ വേരുകൾ ഇന്ത്യയിലാണെന്നത് അഭിമാനമേകുന്നു.. എന്നാണ് കമലയെ അഭിനന്ദിച്ച് രാഹുൽ കുറിച്ചത്.
