Joe Biden Declared 46th US President| പെൻസിൽവാനിയ തുണച്ചു; ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്

Last Updated:

പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് ബൈഡൻ നേടിയത്.

വാഷിങ്ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചു. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് 77കാരനായ ബൈഡൻ നേടിയത്. ഇതോടെ ബൈഡന് 273 വോട്ടായി.
വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു. അതേസമയം തെര‍ഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും വോട്ടെടുപ്പിൽ കൃത്രിമംനടന്നുവെന്നുമുള്ള നിലപാടിലാണ് നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെവാഡ, അരിസോണ, ജോര്‍ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്.
advertisement
213 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന, അലാസ്‌ക എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 231 വോട്ടുകളേ ആവുകയുള്ളൂ.
advertisement
വോട്ടർമാർക്ക് ജോ ബൈഡൻ നന്ദി പറഞ്ഞു. ''മഹത്തായ ഈ രാജ്യത്തെ നയിക്കാൻ എന്നെ തെരഞ്ഞെടുത്തതിലൂടെ വലിയ ആദരമാണ് ലഭിച്ചത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കഠിനമേറിയതാണ്. എന്നാലും ഒരു കാര്യം നിങ്ങൾക്ക് ഉറപ്പുതരുന്നു:  നിങ്ങളെനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും ഞാൻ''- ജോ ബൈഡൻ ട്വീറ്റ് ചെയ്തു.
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗം. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണ് ഭാര്യ. നാലു മക്കളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
Joe Biden Declared 46th US President| പെൻസിൽവാനിയ തുണച്ചു; ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement