ജ്ജ്വല യോജന പദ്ധതി പ്രകാരം എൽപിജി ലഭിക്കുന്ന യുവതിയുടെ വീട്ടിലേക്കാണു മോദി എത്തിയത്. പിന്നീട് ഇവിടെയെത്തിയ പ്രധാനമന്ത്രി ചായ കുടിക്കുകയും വിശേഷങ്ങള്‍ തിരക്കിയാണ് മടങ്ങിയത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി എത്തിയത്. മോദി സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത് എത്തി.
advertisement
'പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നത്. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വല്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാലും പച്ചക്കറികളുമാണെന്ന് മറുപടി നല്‍കി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു' മീര പറഞ്ഞു.
ഇവിടെ നിന്ന് മടങ്ങുന്ന നേരം അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് മഞ്ജരിയേയും കുടുംബത്തേയും ക്ഷണിക്കുകയും ചെയ്തു.