PM Modi in Ayodhya: അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഡൽഹിയിൽനിന്ന്
- Published by:Anuraj GR
- news18-malayalam
Last Updated:
ക്ഷേത്രനഗരിയായ അയോധ്യയിൽ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത്
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, പ്രതിവർഷം 10 ലക്ഷം യാത്രക്കാർ ഇതുവഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ആഗോള നിലവാരമുള്ള വിമാനത്താവളമാണ് അയോധ്യയിൽ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. 500 കോടി രൂപ ചെലവിലാണ് ഈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്, പ്രതിവർഷം ഏകദേശം 10 ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിക്കാം'- മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു, രണ്ടാം ഘട്ടത്തിൽ വിമാനത്താവളം കൂടുതൽ വികസിപ്പിക്കും. ബോയിംഗ് 777, എയർബസ് 350 എന്നിവയ്ക്ക് ഇറങ്ങാൻ കഴിയുന്ന 3750 മീറ്റർ റൺവേ നിർമ്മിക്കും. വിമാനത്താവളത്തിന്റെ നിലവിലെ വിസ്തീർണ്ണം 5 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ക്ഷേത്രനഗരിയായ അയോധ്യയിൽ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത്. അയോധ്യയിലേക്ക് മറ്റ് സ്ഥലങ്ങളിൽനിന്നുള്ള എയർ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ കഴിഞ്ഞു. പുതിയ വിമാനത്താവളത്തിന്‍റെ നിർമാണം 20 മാസം എന്ന റെക്കോർഡ് സമയത്തിനുള്ളിാണ് പൂർത്തിയായതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ചെയർമാൻ സഞ്ജീവ് കുമാർ സ്ഥിരീകരിച്ചു.
Also Read- PM Modi Ayodhya Visit: പ്രധാനമന്ത്രി അയോധ്യയിൽ; ഊഷ്മള സ്വീകരണം; തെരുവുകൾ രാമമന്ത്രങ്ങളാൽ മുഖരിതം
advertisement
കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തർപ്രദേശ് സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അയോധ്യ വിമാനത്താവളത്തിന്റെ വികസനം ഏറ്റെടുത്തത്.
ഉത്തർപ്രദേശിലെ അയോധ്യയിൽ പുതുതായി നിർമ്മിച്ച മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളമായ അയോധ്യധാമിലേക്കുള്ള ആദ്യ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടു. ഈ വിമാനത്തിൽ യാത്രക്കാർ കയറുമ്പോൾ 'ജയ് റാം, ശ്രീറാം' എന്ന് വിളിക്കുന്നുണ്ടായിരുന്നു.
രാവിലെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ഇതിനുശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വലിയ റോഡ് ഷോ നടന്നു. ഏകദേശം ഒന്നര ലക്ഷത്തോളം പേരാണ് പ്രധാനമന്ത്രി കടന്നുപോയ റോഡിന് ഇരുവശത്തും അണിനിരന്ന് പുഷ്പവൃഷ്ടി നടത്തിയത്. ഇതിനുശേഷം പ്രധാനമന്ത്രി നവീകരിച്ച അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പിന്നീട് രണ്ട് പുതിയ അമൃത് ഭാരത്, ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
December 30, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi in Ayodhya: അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഡൽഹിയിൽനിന്ന്