TRENDING:

PM Modi interview: പ്രതികൂല സാഹചര്യത്തിലും ഇന്ത്യയുടെ പണപ്പെരുപ്പം ലോകശരാശരിയേക്കാള്‍ കുറവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

'' പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ക്കിടയിലും 2022ലെ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ലോകശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ വിശ്രമിക്കുന്നില്ല, ഇവിടുത്തെ ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനപക്ഷ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുകയാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗോളതലത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രതികൂല സാഹചര്യങ്ങളിലും 2022-ലെ ഇന്ത്യയുടെ പണപ്പെരുപ്പം ലോകശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികണ്‍ട്രോൾ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ഇതുവരെ നാണയപ്പെരുപ്പം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണിക്കുന്നതെങ്കിലും ഇതില്‍ സ്ഥിരത പുലർത്തുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
advertisement

”ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നമ്മള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ക്കിടയിലും 2022ലെ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ലോകശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ വിശ്രമിക്കുന്നില്ല, ഇവിടുത്തെ ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനപക്ഷ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുകയാണ്. ഉദാഹരണത്തിന്, രക്ഷാബന്ധനോട് അനുബന്ധിച്ച് എല്ലാ ഉപഭോക്താക്കും വേണ്ടി എല്‍പിജി വില ഞങ്ങള്‍ കുറച്ചു”, പ്രധാനമന്ത്രി പറഞ്ഞു.

Also Read- PM Modi interview: ‘ജി20യിൽ ഉൾപ്പെടാത്ത രാജ്യങ്ങളുടെ താൽപര്യങ്ങളും ഇന്ത്യ സംരക്ഷിക്കും’: പ്രധാനമന്ത്രി

advertisement

ജൂലൈ മാസത്തില്‍ രാജ്യത്തിന്റെ ചില്ലറവ്യാപാരമേഖലയിലെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐ കണക്കുകൂട്ടിയിരുന്ന രണ്ട് മുതല്‍ ആറ് ശതമാനമെന്ന പരിധി കടന്ന് 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തി. ഇത് പച്ചക്കറി വില വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായി.

പ്രധാനമന്ത്രിയുമായുള്ള അഭിമുഖം ഇംഗ്ലീഷിൽ വായിക്കാം

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം താത്കാലികമാണെന്ന് പ്രതീക്ഷിക്കുന്നതായി ഓഗസ്റ്റില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം, ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദം നേരിടുന്നത് സര്‍ക്കാരും ആര്‍ബിഐയും ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ട്. ആഭ്യന്തര ഉപഭോഗവും നിക്ഷേപ ആവശ്യകതയും വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിലും പ്രാദേശിക തലത്തിലും തുടരുന്ന അനിശ്ചിതത്വങ്ങളും ആഭ്യന്തര തടസ്സങ്ങളും വരും മാസങ്ങളിലും പണപ്പെരുപ്പ സമ്മര്‍ദം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനാല്‍, സര്‍ക്കാരും ആര്‍ബിഐയും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

Also Read- PM Modi interview: ‘ഇന്ത്യയുടെ വളർച്ച മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ; ലോകത്തിനാകെ നല്ലത്’: പ്രധാനമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പണനയം മുന്നോട്ടുള്ള യാത്ര നോക്കി നിശ്ചയിക്കണമെന്നും റിയര്‍ വ്യൂ മിററില്‍ മാത്രം നോക്കി നയപരമായ സമീപനം സ്വീകരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്തിന്റെ പണനയ സമിതി (Monetary Policy Committee-MPC) വില സ്ഥിരത നിരീക്ഷിക്കേണ്ടതും ഉചിതമായി പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണവും നികുതിയും കുറയ്ക്കുന്ന നടപടികളിലൂടെ ഉല്‍പാദനവും തൊഴിലവസരവും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi interview: പ്രതികൂല സാഹചര്യത്തിലും ഇന്ത്യയുടെ പണപ്പെരുപ്പം ലോകശരാശരിയേക്കാള്‍ കുറവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories