PM Modi interview: 'ഇന്ത്യയുടെ വളർച്ച മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ; ലോകത്തിനാകെ നല്ലത്': പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ആഗോള സാഹചര്യം പ്രതികൂലമായിരുന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു
ഇന്ത്യയുടെ വളർച്ച ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിനാകെ നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് മണികൺട്രോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ, ഹരിതശോഭയാർന്ന വളർച്ചയാണ് ഇന്ത്യ നേടിയത്. മറ്റു രാജ്യങ്ങളിലും ഇന്ത്യയുടെ വളർച്ചയുടെ പ്രതിഫലനമുണ്ടാകും. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങളെ ഇന്ത്യയുടെ വളർച്ച സഹായിക്കും”- പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് വെള്ളിയാഴ്ച 2023ലെ കലണ്ടർ വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ശക്തമായ സേവന വിപുലീകരണവും മൂലധനച്ചെലവും വഴി ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം യഥാർത്ഥ ജിഡിപി വളർച്ചയ്ക്ക് കാരണമായെന്ന് മൂഡീസ് പറഞ്ഞു.
advertisement
ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച എസ്ബിഐ റിപ്പോർട്ട് പ്രകാരം മധ്യവർഗത്തിന്റെ വരുമാനത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 2012-13 സാമ്പത്തിക വർഷത്തിനും 2021-22 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയുടെ ശരാശരി വരുമാനം 4.4 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായി മൂന്ന് മടങ്ങ് ഉയർന്നു. താഴ്ന്ന വരുമാനമുള്ള വിഭാഗത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള വിഭാഗത്തിലേക്കുള്ള മാറ്റവും, മുമ്പ് വരുമാനം റിപ്പോർട്ട് ചെയ്യാത്ത, നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിലെ ഉയർച്ചയും ഇതിന് സഹായിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യ വലയത്തിൽ നിന്ന് പുറത്തുകടന്നതായി നീതി ആയോഗ് പറയുന്നു.
advertisement
ആഗോള സാഹചര്യം പ്രതികൂലമായിരുന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ആഗോള ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലെ പണപ്പെരുപ്പമെന്നും മോദി പറഞ്ഞു. പാചകവാതക വില കുറച്ചത് നേട്ടമാണെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 05, 2023 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi interview: 'ഇന്ത്യയുടെ വളർച്ച മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ; ലോകത്തിനാകെ നല്ലത്': പ്രധാനമന്ത്രി