വൈകിട്ടോടെ അയോധ്യയിലെത്തിയ പ്രധാന മന്ത്രി രാംലല്ലയിൽ പ്രാർഥന നടത്തി. പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ന്യൂഘട്ടിൽ ആരതി ഉഴിഞ്ഞു.
തുടർന്ന് ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സരയു നദിക്കരയിൽ നടന്ന ദീപോത്സവത്തിൽ 15 ലക്ഷം ദീപങ്ങളാണ് തെളിഞ്ഞത്.
Also Read-പ്രധാനമന്ത്രി ക്ഷണിച്ചു; സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യയില്‍
രാമക്ഷേത്ര നിർമാണ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ഒപ്പമുണ്ടായിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളും ദീപോത്സവത്തിൽ അവതരിപ്പിച്ചു.
രാം കി പൈഡിയിൽ നടന്ന ത്രിമാന ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗിനും മ്യൂസിക്കൽ ലേസർ പരിപാടിക്കും മോദി സാക്ഷ്യം വഹിച്ചു. 2020-ൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്.