Padma Bhushan | മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല യുഎസിൽ പത്മഭൂഷൺ ഏറ്റുവാങ്ങി; ജനുവരിയിൽ ഇന്ത്യ സന്ദർശിക്കും

Last Updated:

പത്മഭൂഷൺ ലഭിച്ചതിലും ഇതിലൂടെ നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങവെ നദെല്ല പ്രതികരിച്ചു.

ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല യുഎസിൽ ഏറ്റുവാങ്ങി. കഴിഞ്ഞയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.ടി.വി.നാഗേന്ദ്ര പ്രസാദിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഔദ്യോഗികമായി ഏറ്റുവാങ്ങിയത്. ഇത് ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു എന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് സാങ്കേതികവിദ്യ കൂടുതൽ പ്രയോജനകരമാക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത ജനുവരിയിൽ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്നും അറിയിച്ചു. ഏകദേശം മൂന്ന് വർഷത്തിന് ശേഷമുള്ള ഇന്ത്യ സന്ദർശനമാകുമിതെന്നും നദെല്ല കൂട്ടിച്ചേർത്തു.
പത്മഭൂഷൺ ലഭിച്ചതിലും ഇതിലൂടെ നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങവെ നദെല്ല പ്രതികരിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്ത്യൻ ജനത തുടങ്ങിയവരോട് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം യോഗത്തിൽ ഇന്ത്യയുടെ വളർച്ചയെ ശാക്തീകരിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് നദെല്ല ഡോ പ്രസാദുമായി ചർച്ച നടത്തുകയും ചെയ്തു. ചരിത്രപരമായ ഒരു സാമ്പത്തിക, സാമൂഹിക, സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നതെന്നും ഡോ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നദെല്ല പറഞ്ഞു.
advertisement
” അടുത്ത ദശകം ഡിജിറ്റൽ സാങ്കേതികവിദ്യയാൽ നിർവ്വചിക്കപ്പെടും. എല്ലാ ഇന്ത്യൻ വ്യവസായങ്ങളും ഓർഗനൈസേഷനുകളും സാങ്കേതിക വിദ്യകളിലേക്ക് തിരിയുകയാണ്. കുറഞ്ഞ തുക കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ ഇത് സഹായിക്കുന്നു. ആന്തിത്യകമായി ഇത് കൂടുതൽ നവീകരണത്തിലേക്ക് നയിക്കും” നദെല്ല കൂട്ടിച്ചേർത്തു.
ഹൈദരാബാദ് സ്വദേശിയായ നദെല്ല 2014 ഫെബ്രുവരിയിൽ ആണ് മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻ വെല്ലുവിളി നേരിട്ട സാഹചര്യത്തിലായിരുന്നു സത്യ നദെല്ല കമ്പനിയുടെ സി.ഇ.ഒ. ആയി എത്തിയത്. ഇവിടെ നിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ചു കൊണ്ടുവന്നതിൽ നദെല്ലയുടെ പങ്ക് ചെറുതായിരുന്നില്ല. അങ്ങനെ ഏഴുവർഷം കമ്പനിയുടെ സി. ഇ.ഒ ആയി പ്രവർത്തിച്ച ശേഷം 2021 ജൂണിൽ അദ്ദേഹം കമ്പനിയുടെ ചെയർമാനായി നിയമിതനായി. ബോർഡിന്റെ അജണ്ട നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കലാണ് അദ്ദേഹത്തിന് ചുമതല.
advertisement
അതേസമയം വർഷം തോറും റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ അവാർഡുകൾ. മൂന്ന് വിഭാഗങ്ങളായാണ് അവാർഡുകൾ നൽകുക. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയാണ് ഈ വിശിഷ്ടമായ മൂന്ന് അവാർഡുകൾ. എല്ലാ പ്രവർത്തന മേഖലകളിലെയും വിഭാഗങ്ങളിലെയും നേട്ടങ്ങളെ അംഗീകരിക്കുന്നതിന്റെ സൂചകമായിട്ടാണ് ഇത് നൽകുന്നത്. പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് എല്ലാ വർഷവും പത്മ അവാർഡുകൾ നൽകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Padma Bhushan | മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല യുഎസിൽ പത്മഭൂഷൺ ഏറ്റുവാങ്ങി; ജനുവരിയിൽ ഇന്ത്യ സന്ദർശിക്കും
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement