TRENDING:

Maha Kumbha Mela 2025| 'കുംഭമേളയില്‍ ആദ്യമായി എഐയും ചാറ്റ്‌ബോട്ടും ഭാഗമാകും ': പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

'പ്രയാഗ് രാജിന്റെ ഈ മണ്ണില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത വര്‍ഷം സംഘടിപ്പിക്കപ്പെടുന്ന മഹാകുംഭമേള രാജ്യത്തിന്റ സാംസ്‌കാരികവും ആത്മീയവുമായ വ്യക്തിത്വം ഒരു പുതിയ ഉയരത്തില്‍ എത്തിക്കും'- പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ നടക്കുന്ന മഹാകുംഭമേളയില്‍ എഐയും ചാറ്റ്‌ബോട്ടും ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 5500 കോടി രൂപയുടെ 167 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകുംഭമേള 2025ല്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) അധിഷ്ടിത പ്ലാറ്റ്‌ഫോമായ 'സഹായക് ചാറ്റ്‌ബോട്ട്' (Sah’AI’yak Chatbot) പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാകുംഭമേള 2025 വിജയകരമാകുമെന്ന് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''പ്രയാഗ് രാജിന്റെ ഈ മണ്ണില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത വര്‍ഷം സംഘടിപ്പിക്കപ്പെടുന്ന മഹാകുംഭമേള രാജ്യത്തിന്റ സാംസ്‌കാരികവും ആത്മീയവുമായ വ്യക്തിത്വം ഒരു പുതിയ ഉയരത്തില്‍ എത്തിക്കും, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(PTI Image)
(PTI Image)
advertisement

45 ദിവസങ്ങളിലായി നടക്കുന്ന മഹാകുംഭമേളയെ മഹാ അഭിയാന്‍ (മഹത്തായ സംരംഭം) എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മഹായജ്ഞമായി മാറുമെന്ന് പറഞ്ഞു. ''ഈ പരിപാടിയുടെ മഹത്തായതും ദൈവികവുമായുള്ള വിജയത്തിനായി നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസ അറിയിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.

ധാരാളം പുണ്യസ്ഥലങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളുമുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്തി, മതം, സംസ്‌കാരം എന്നിവയുടെ ദിവ്യമായ കൂട്ടായ്മ പ്രദാനം ചെയ്യുന്ന സംഭവമാണ് മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2025 മഹാമുഭമേളയിലേക്ക് എഐയും ചാറ്റ്‌ബോട്ടുകളും

advertisement

അടുത്ത വര്‍ഷം നടക്കുന്ന മഹാകുംഭമേളയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ചാറ്റ്‌ബോട്ടുകളും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ആദ്യമായാണ് ഒരു ഹിന്ദുമത പരിപാടിയില്‍ ഇത് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''വ്യത്യസ്തമായ 11 ഭാഷകളില്‍ ഇത് ആശയവിനിമയം നടത്തും. കൂടുതല്‍ ആളുകളെ ഡേറ്റയും സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ഇന്ത്യയെ 'വികസിത് ഭാരതി'ലേക്ക് മുന്നേറാന്‍ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുംഭമേള പോലെയുള്ള സംഭവങ്ങള്‍ വലിയ സാമൂഹികമാറ്റങ്ങള്‍ക്ക് അടിത്തറ പാകി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും സമൂഹത്തിലും നല്ല സന്ദേശമാണ് പകരുന്നത്,'' കുംഭമേളയ്ക്കും മതപരമായ തീര്‍ത്ഥാടനങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കാത്ത മുന്‍ സര്‍ക്കാരുകളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

advertisement

ഭക്തര്‍ക്ക് തടസ്സമില്ലാതെ ആശയവിനിമയം നടത്തുകയും നാവിഗേഷന്‍ സംവിധാനവും ഉള്‍പ്പെടുന്നതാണ് എഐ ചാറ്റ്‌ബോട്ടായ 'കുംഭ് സഹായക് ചാറ്റ്‌ബോട്ട്'. ഭക്തര്‍ക്ക് ഇഷ്ടാനുസരം സാംസ്‌കാരിക വിവരങ്ങളും സ്ഥിതി വിവരക്കണക്കുകളും വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനം സൗജന്യമായി 24 മണിക്കൂറും വിവരങ്ങള്‍ കൈമാറും. പ്രയാഗ്‌രാജ് മേള അതോറിറ്റിയും യുപിഡിഇഎസ്‌സിഓയും(UPDESCO) വികസിപ്പിച്ചെടുത്ത കുംഭ് സഹായ് ആപ്പ് ഓലയുടെ ക്രുട്രിം നൽകുന്ന ഓപ്പൺ സോഴ്‌സ് എൽഎൽഎമ്മാണ് നൽകുന്നത്.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, ഉറുദു, ഗുജറാത്തി, പഞ്ചാബി, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാകും. മഹാ കുംഭമേളയുടെ ചരിത്രം, ആചാരങ്ങള്‍, പ്രാധാന്യം, യാത്ര, താമസസൗകര്യങ്ങള്‍, പ്രയാഗ് രാജിന് ചുറ്റുമുള്ള മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവ ഇതില്‍ ലഭ്യമാകും. ''ഭക്തരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും തെറ്റായ വിവരങ്ങള്‍ തടയുന്നതിനുമുള്ള ശക്തമായസുരക്ഷാ നടപടികള്‍ക്കൊപ്പം എല്ലാ ഭക്തര്‍ക്കും തടസ്സമില്ലാത്തതും സുരക്ഷതവുമായ അനുഭവം പ്രദാനം ചെയ്യുന്നു,'' ഒല ക്രുട്രിം പ്രസ്താവനയില്‍ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2025 ജനുവരി 13 മുതല്‍(പൗഷ് പൂര്‍ണിമ) മുതല്‍ ഫെബ്രുവരി 26(മഹാശിവരാത്രി) വരെ പ്രയാഗ് രാജിലാണ് മഹാകുംഭമേള നടക്കുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് മഹാകുംഭമേള സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള നാല് കോടിയിലേറെ തീര്‍ത്ഥാടകര്‍ മഹാകുംഭമേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Maha Kumbha Mela 2025| 'കുംഭമേളയില്‍ ആദ്യമായി എഐയും ചാറ്റ്‌ബോട്ടും ഭാഗമാകും ': പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories