TRENDING:

പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ

Last Updated:

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. പ്രതിപക്ഷകക്ഷികളുടെ ബഹിഷ്ക്കരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത്. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന നടന്നു.
advertisement

ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തും. ഇതിനുശേഷം രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. തുടർന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന്റെ ഭാഗമായി ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട്ടിലെ പൂജാരിമാരിൽ നിന്നാണ് നരേന്ദ്രമോദി ചെങ്കോൽ ഏറ്റുവാങ്ങിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു ഇന്നലെ വൈകിട്ടോടെ ചെങ്കോൽ കൈമാറിയത്. മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടു കൂടിയായിരുന്നു ചെങ്കോൽ കൈമാറ്റം.

advertisement

അതേസമയം, ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. തു സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. രാഷ്ട്രപതിയുടെ പദവിയെ അപമാനിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

Also Read- പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍; അപമാനകരമെന്ന് കോണ്‍ഗ്രസ്

എന്നാല്‍ ചടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ഉള്‍പ്പടെ 25 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

advertisement

ബിജെപി, ശിവസേന, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ജന്‍നായക് പാര്‍ട്ടി, എഐഎഡിഎംകെ, ഐഎംകെഎംകെ, എജെഎസ് യു, ആര്‍പിഐ, മിസോ നാഷണല്‍ ഫ്രണ്ട്, തമിഴ് മാനില കോണ്‍ഗ്രസ്, ഐടിഎഫ്ടി, ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, പട്ടാലി മക്കള്‍ കച്ചി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, അപ്നാ ദള്‍, ആസാം ഗണ പരിഷത്ത് എന്നീ പാര്‍ട്ടി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
Open in App
Home
Video
Impact Shorts
Web Stories