TRENDING:

വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

Last Updated:

യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോന്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ ഏജന്റായ സ്മിത മേനോന്‍ പങ്കെടുത്തത് ഏത് സാഹചര്യത്തിലാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നത്. പാസ്‌പോര്‍ട്ട് ചുമതലയുള്ള വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജിയോട് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാതിരുന്ന ആള്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തു എന്നും ഇത് രണ്ടു രാജ്യങ്ങളുടെയും ചട്ടലംഘനമാണെന്നാണ് ലോക് താന്ത്രിക് ദള്‍ യുവജന നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
advertisement

സ്മിത മേനോന്‍ തന്റെ അനുമതിയോടെയല്ല പരിപാടിയില്‍ പങ്കെടുത്തതെന്നായികുന്നു ആദ്യം വി മുരളീധരന്‍ വിശദീകരിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി മുരളീധരന്‍ അനുമതി നല്‍കിയെന്ന് സ്മിത മേനോന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതോടെ മന്ത്രി നിലപാട് മാറ്റി. യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോന്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്.

advertisement

Also Read സാമ്പത്തിക പ്രതിസന്ധിയിൽ ചെലവുകൾ വെട്ടിക്കുറച്ചെന്ന് പ്രഖ്യാപനം; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി സർക്കാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാര്‍ട്ടി ഭാരവാഹിയായ ശേഷമാണ് സ്മിതയെക്കുറിച്ച് അറിയുന്നതെന്ന് എം.ടി രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത് ഈ അതൃപ്തിയുടെ പ്രകടനമാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
Open in App
Home
Video
Impact Shorts
Web Stories