സാമ്പത്തിക പ്രതിസന്ധിയിൽ ചെലവുകൾ വെട്ടിക്കുറച്ചെന്ന് പ്രഖ്യാപനം; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി സർക്കാർ

ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തമാക്കാനാണ് ഏജൻസിയെ നിയോഗിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 8, 2020, 2:20 PM IST
സാമ്പത്തിക പ്രതിസന്ധിയിൽ ചെലവുകൾ വെട്ടിക്കുറച്ചെന്ന് പ്രഖ്യാപനം; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി സർക്കാർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനുമുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചതിനു പിന്നാലെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ ദേശീയ തലത്തിലുള്ള ഏജൻസിയെ തേടി സംസ്ഥാന സർക്കാർ. സർക്കാർ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തമാക്കാനാണ് ഏജൻസിയെ നിയോഗിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രചാരണത്തിനായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും സി-ഡിറ്റും കൂടാതെ ഓരോ പദ്ധതികൾക്കും പി.ആർ ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ദേശീയ തലത്തിൽ പ്രവർത്തുക്കുന്ന പി.ആർ ഏജൻസിയെ സർക്കാർ സോഷ്യൽ മീഡിയ പ്രചാരണം ഏൽപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Also Read സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ; ചെലവ് ചുരുക്കാനുള്ള നിയന്ത്രണങ്ങൾ അംഗീകരിച്ച് മന്ത്രിസഭാ യോഗംഏജൻസിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പിആർഡി അംഗീകരിച്ചു. ഇതിനായി ഇവാല്വേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.അതേസമയം പി.ആർ ഏജൻസിക്ക് വേണ്ടി  എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവുചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തരനടപടികൾക്ക്  സെപ്തംബർ 16 ന് ചേർന്ന  മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.
Published by: Aneesh Anirudhan
First published: October 8, 2020, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading