ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്ഥാനെയും അവർ പിന്തുണക്കുന്ന ഭീകരവാദികളെയും ഒരു പാഠം പഠിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ അതിവേഗം പ്രവർത്തിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അവയിൽ ചിലത്, ഞെട്ടിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നു.
ന്യൂസ് 18നുമായി പങ്കുവക്കപ്പെട്ട രഹസ്യ വിവരം അനുസരിച്ച്, പഹൽഗാമിലെ ആക്രമണം കഴിഞ്ഞ വർഷം ഇസ്രായേലിൽ നടന്ന ഹമാസ് ശൈലിയിലുള്ള ആക്രമണവുമായി വളരെ സാമ്യമുള്ളതാണ്. ഇന്ത്യയെ മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളെയും അസ്ഥിരപ്പെടുത്താൻ ഏകോപിതമായ ഒരു സംവിധാനവും രീതിയും പ്രവർത്തിക്കുന്നുണ്ടെന്ന് ഈ വിവരം സ്ഥിരീകരിക്കുന്നു.
advertisement
2025 ലെ പഹൽഗാം ആക്രമണം ഹമാസ് സ്വീകരിച്ച തന്ത്രങ്ങൾക്ക് സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചാണ് നടപ്പിലാക്കിയതെന്ന് വിവരങ്ങൾ വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരിൽ രണ്ട് പേർ പാകിസ്ഥാൻ പൗരന്മാരും രണ്ട് പേർ കശ്മീരിൽ നിന്നുള്ള തദ്ദേശവാസികളുമാണ്. നാലുപേരും പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ക്യാമ്പുകളിൽ പരിശീലനം നേടിയവരാണെന്ന് വൃത്തങ്ങൾ പറയുന്നു. അവിടെ ഹമാസ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) കേന്ദ്രങ്ങൾക്കുള്ളിൽ ഒരു പ്രത്യേക പരിശീലന മൊഡ്യൂൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ഹമാസ് സന്ദർശനം
ഫെബ്രുവരി 5 ന് ഇസ്രായേൽ മോചിപ്പിച്ച ഹമാസ് നേതാക്കൾ പാകിസ്ഥാൻ സർക്കാരിന്റെ ക്ഷണപ്രകാരം പാകിസ്ഥാനിലേക്ക് പോയതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. എൽഇടി, ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്താൻ അവരെ പിഒകെയിലേക്ക് കൊണ്ടുപോയി.
അവരുടെ സന്ദർശന വേളയിൽ, റാവലകോട്ടിൽ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഹമാസ് നേതാക്കളെ തെരുവുകളിലൂടെ കുതിരപ്പുറത്ത് പരേഡ് ചെയ്ത് വിമോചകരായി വാഴ്ത്തി. ഹമാസ് വക്താക്കളായ ഡോ. ഖാലിദ് ഖദ്ദൂമി, ഡോ. നാജി സഹീർ, മുതിർന്ന നേതാക്കളായ മുഫ്തി അസം, ബിലാൽ അൽസല്ലത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള മുൻനിര ഭീകര നേതാക്കളായ തൽഹ സെയ്ഫ്ജെ (ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ), ലോഞ്ചിംഗ് കമാൻഡർ അസ്ഗർ ഖാൻ കശ്മീരി, മസൂദ് ഇല്യാസ് തുടങ്ങി നിരവധി മുതിർന്ന എൽഇടി കമാൻഡർമാർ എന്നിവരും പങ്കെടുത്തു.
"കശ്മീർ സോളിഡാരിറ്റിയും ഹമാസ് ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡും" എന്ന ബാനറിൽ നടന്ന റാലി, കശ്മീരും പലസ്തീനും ഏകീകൃത പാൻ-ഇസ്ലാമിക് ജിഹാദിന്റെ ഭാഗമാണെന്ന് അറിയിക്കുന്നതിനായിരുന്നു. ഇന്ത്യയ്ക്കും ഇസ്രായേലിനുമെതിരെ ഐക്യപ്പെടാൻ സംഘാടകർ അഭ്യർത്ഥിച്ചു. "ഇര" എന്ന ആഖ്യാനം ഉപയോഗിച്ച് ഇരു രാജ്യങ്ങളെയും ആക്രമണകാരികളായി ചിത്രീകരിച്ചു.
ധാക്ക സമ്മേളനം
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ലഭിച്ച മറ്റൊരു രഹസ്യ വിവരം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനായി സമാനമായ ഒരു റാഡിക്കൽ പ്രത്യയശാസ്ത്രം വിതയ്ക്കാൻ ഐഎസ്‌ഐ ഹമാസ് നേതാക്കളെ ധാക്കയിലേക്ക് കൊണ്ടുപോയി എന്ന് വെളിപ്പെടുത്തുന്നു. അൽ-ഖ്വയ്ദയുമായി നേരിട്ട് ബന്ധമുള്ള അറിയപ്പെടുന്ന മുഫ്തി ഷാഹിദുൽ ഇസ്ലാം സ്ഥാപിച്ച 'അൽ മർകസുൽ ഇസ്ലാമി' എന്ന ഇസ്ലാമിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
ഖുൽനയിലെ അഹ്മദിയ പള്ളിയിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ ബോംബ് ആക്രമണം ആസൂത്രണം ചെയ്തതിന് 1999 ൽ മുഫ്തി ഷാഹിദുൽ ഇസ്ലാം അറസ്റ്റിലായി. മോചിതനായ ശേഷം, അദ്ദേഹം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുകയും അൽ-ഖ്വയ്ദ പ്രവർത്തകരിൽ നിന്ന് സ്ഫോടകവസ്തു പരിശീലനം നേടുകയും ചെയ്തു. 2023ൽ അദ്ദേഹം മരിച്ചിട്ടും, ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) പോലുള്ള തീവ്രവാദ സംഘടനകൾ ഷാഹിദുൽ ഇസ്ലാമിനെ ഇപ്പോഴും ആരാധിക്കുകയും ഒരു സ്ഥാപക നേതാവായി കാണുകയും ചെയ്യുന്നു.
ഒക്ടോബറിൽ ധാക്കയിൽ നടന്ന പരിപാടിയിൽ മുതിർന്ന ഹമാസ് നേതാക്കളായ ഷെയ്ഖ് ഖാലിദ് ഖുദ്ദൂമിയും പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ ഷെയ്ഖ് ഖാലിദ് മിഷാലും പങ്കെടുത്തു. റാഡിക്കൽ സർക്കിളുകളിൽ സ്വാധീനം ചെലുത്തിയതിന് പേരുകേട്ട പാകിസ്ഥാനിലെ ഷെയ്ഖുൽ ഇസ്ലാം മുഫ്തി തഖി ഉസ്മാനി, മൗലാന ഫസ്ലുർ റഹ്മാൻ എന്നിവരും പങ്കെടുത്തു.
ആഗോള പിന്തുണ വർധിക്കുന്നു
പാകിസ്ഥാനെ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താൻ സർക്കാർ ഇതിനകം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, സൈനിക നടപടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. കൂടാതെ അന്താരാഷ്ട്ര പിന്തുണ കെട്ടിപ്പടുക്കുന്നതിനും ശക്തമായ പ്രതികാര നിലപാട് സ്വീകരിക്കുന്നതിനായി രഹസ്യവിവരശേഖരണവും ശക്തമാക്കിയിട്ടുണ്ട്.
മുർഷിദാബാദിൽ അടുത്തിടെയുണ്ടായ അക്രമത്തെത്തുടർന്ന്, ഇന്റലിജൻസ് വിഭാഗം കൂടുതൽ ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. ഏജൻസികൾ ഇപ്പോൾ ഇതിനെ കൂടുതൽ ജാഗ്രതയും വേഗത്തിലുള്ള പ്രതികരണവും ആവശ്യപ്പെടുന്ന ഒരു വലിയ നീക്കത്തിന്റെ ഭാഗമായി കണക്കാക്കുന്നു.
ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഹമാസിന്റെ ആക്രമണത്തെ തുടർന്ന് മുറിവേറ്റപ്പെട്ട ഇസ്രായേൽ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.