കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ കുമാരന്റെ മകൻ നിഖിൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ അരുൺ ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലും ആൽബത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.
സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരികയായിരുന്നു. ഇതിനിടെ തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോൻഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ വെട്ടുകടവ് പാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് അരുണും നിഖിലും കുടുങ്ങിയത്. ഇവരുടെ വാഹനത്തിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി തന്നെ രേഖപ്പെടുത്തി.
advertisement
Also Read- വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ
കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐമാരായ സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എഎസ്ഐമാരായ പി ജയകൃഷണൻ, ജോബ് സി എ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാക്കൾ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
