രാമക്ഷേത്രം ഉദ്ഘാടനം | Ram Mandir Ayodhya Inauguration LIVE
രാമഭക്തനെന്ന നിലയിൽ, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്കു മുൻപായി പ്രധാനമന്ത്രി അർപ്പണബോധത്തോടെ വ്രതം അനുഷ്ഠിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നിട്ടും, ജനുവരി 22 നു മുൻപായി അദ്ദേഹം എല്ലാ ചടങ്ങുകളും വ്രതവും ചടങ്ങുകളും കർശമായി പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിക്കുകയാണെന്നാണ് പ്രധാനമന്ത്രി ശബ്ദസന്ദേശത്തിൽ പറഞ്ഞത്.
advertisement
Also read-ശ്രീരാമന് ഗുജറാത്തിന്റെ സുഗന്ധം; 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു
ബ്രാഹ്മമുഹൂർത്ത ജഗരൺ (Brahmamuhurta Jagran), സാധന, സാത്വിക് ഡയറ്റ് (Satvik diet) തുടങ്ങിയ കാര്യങ്ങളും പ്രധാനമന്ത്രി അനുഷ്ഠിക്കും. ''140 കോടി ഇന്ത്യക്കാരും ഗർഭഗൃഹത്തിൽ എന്നോടൊപ്പമുണ്ടാകും. എല്ലാ രാമഭക്തരും എന്നെ പിന്തുണക്കും. ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലുള്ള വികാരങ്ങളിലൂടെ കടന്നു പോകുന്നത്", എക്‌സിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം തന്നെ സൃഷ്ടിച്ചത് എന്നും എല്ലാവരുടെയും അനുഗ്രഹം തന്നോടൊപ്പം ഉണ്ടാകണമെന്നും മോദി അഭ്യർത്ഥിച്ചു.
ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവർത്തകർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി 7,000 പേര് ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം നടക്കും. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉണ്ട്.