TRENDING:

'ഒരു രാജ്യം ഒരു യൂണിഫോം' പദ്ധതി മുന്നോട്ടുവെച്ച് പ്രധാനമന്ത്രി; വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വ്യത്യസ്ത യൂണിഫോം

Last Updated:

''ഒരു രാജ്യം ഒരു യൂണിഫോം' എന്നത് ‍ഞാൻ മുന്നോട്ടു വെയ്ക്കുന്ന ഒരു ആശയം മാത്രമാണ്. അത് നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു ആശയം, അൻപതോ നൂറോ വർഷത്തിനുള്ളിൽ പ്രാവർത്തികമായേക്കാം. എല്ലാ സംസ്ഥാനങ്ങളും അതെക്കുറിച്ച് ചിന്തിക്കണം'', പ്രധാനമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ പോലീസുകാരുടെ യൂണീഫോം ഏകീകരിക്കുന്നതിനായി 'ഒരു രാജ്യം ഒരു യൂണിഫോം' (One Nation, One Uniform) എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ (Chintan Shivir) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

''ഒരു രാജ്യം ഒരു യൂണിഫോം' എന്നത് ‍ഞാൻ മുന്നോട്ടു വെയ്ക്കുന്ന ഒരു ആശയം മാത്രമാണ്. അത് നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു ആശയം, അൻപതോ നൂറോ വർഷത്തിനുള്ളിൽ പ്രാവർത്തികമായേക്കാം. എല്ലാ സംസ്ഥാനങ്ങളും അതെക്കുറിച്ച് ചിന്തിക്കണം'', പ്രധാനമന്ത്രി പറഞ്ഞു. ഈ ആശയം നടപ്പിലാക്കിയാൽ പോലീസുകാർക്ക് ഒരു പൊതു ഐഡന്റിറ്റി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"തപാൽ ബോക്സിന് ഒരു പ്രത്യേക ഐഡന്റിറ്റി ഉള്ളതുപോലെ തന്നെയാണിത്. രാജ്യത്തുടനീളം പോലീസ് യൂണിഫോമുകൾ ഒരേപോലെ ആയിരിക്കണം", അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലുടനീളം ഏകീകൃത നയങ്ങൾ നടപ്പിലാക്കാനുള്ള ആഹ്വാനത്തിനിടയിലാണ് പോലീസ് വസ്ത്രധാരണത്തിൽ സ്ഥിരത പുലർത്താനുള്ള നിർദേശം പ്രധാനമന്ത്രി മുന്നോട്ടു വെയ്ക്കുന്നത്.

advertisement

'ഒരു രാജ്യം, ഒരു റേഷൻ കാർഡ്', ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്, 'ഒരു രാജ്യം, ഒരു ഗ്രിഡ്', 'ഒരു രാജ്യം, ഒരു ആംഗ്യ ഭാഷ' തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് രാജ്യത്തുണ്ട്. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും 'ഒരു രാജ്യം, ഒരു ഏകീകൃത നയം' എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കണം'', അദ്ദേഹം പറഞ്ഞു.

നിലവിൽ, ബ്രിട്ടീഷ് ഭരണ കാലത്തു നിലവിൽ വന്ന കാക്കി യൂണിഫോമാണ് രാജ്യത്തുള്ള ഭൂരിഭാഗം പോലീസുകാരും ധരിക്കുന്നത്. ഷേഡുകളും തുണികളും പാറ്റേണുകളും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുസരിച്ച് മാറുന്നുണ്ട്.

advertisement

ഇന്ത്യയിലെ പോലീസ് യൂണിഫോമിന്റെ ചരിത്രം എന്താണ്? എന്തുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിൽ പോലീസിന്റെ യൂണിഫോം വ്യത്യസ്തമായിരിക്കുന്നത്? പോലീസ് യൂണിഫോമിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? അതേക്കുറിച്ച് കൂടുതലായി മനസിലാക്കാം.

പോലീസ് യൂണിഫോമിന്റെ ചരിത്രം

ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുമ്പോൾ ഇവിടുത്തെ പോലീസുകാർക്ക് വെള്ള യൂണിഫോം ആയിരുന്നു. ഈ യൂണീഫോമിൽ പെട്ടെന്ന് അഴുക്ക് പുരണ്ടിരുന്നു. യൂണിഫോമുകൾ വൃത്തിയോടെ സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അവയുടെ നിറം മാറ്റാൻ തുടങ്ങി. അങ്ങനെ പോലീസ് യൂണീഫോമിന് പല നിറം വന്നെന്ന് യൂണിഫോർമർ വെബ്സൈറ്റ് പറയുന്നു. 1847-ൽ സർ ഹെൻറി ലോറൻസ്, പോലീസ് യൂണിഫോമിന്റെ ഔദ്യോഗിക നിറമായി കാക്കി തിരഞ്ഞെടുത്തു. കാക്കി നിറത്തിൽ അഴുക്ക് പുരണ്ടാലും പെട്ടെന്ന് മനസിലാകില്ല എന്ന കാരണത്താലാണ് ഈ നിറം തിരഞ്ഞെടുത്തത്.

advertisement

ഇന്ത്യയിലെ പോലീസ് യൂണിഫോം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ് ?

രാജ്യത്തെ ഭരണഘടനയനുസരിച്ച്, ക്രമസമാധാന പാലനം ഓരോ സംസ്ഥാനത്തിന്റെയും അധികാരപരിധിയിൽ പെടുന്ന കാര്യമാണ്. അതിനാൽ, പോലീസ് യൂണിഫോമുകളും പോലീസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് അതത് സംസ്ഥാനങ്ങളാണ്. സംസ്ഥാന സർക്കാരുകൾക്കും പോലീസ് സേനയ്ക്കും തങ്ങളുടെ സംസ്ഥാനത്തെ പോലീസുകാരുടെ യൂണീഫോം എങ്ങനെയാകണമെന്ന് തീരുമാനിക്കാം.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത യൂണിഫോം

പോലീസുകാർ ധരിക്കുന്ന ഔദ്യോഗിക വസ്ത്രങ്ങൾ പല സംസ്ഥാനങ്ങളിലും പല തരത്തിലാണ്. ഭൂരിഭാ​ഗം പേരും കാക്കി നിറത്തിലുള്ള യൂണിഫോം ആണ് ധരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കാക്കി യൂണിഫോമിന്റെ ഷെയ്ഡുകളിൽ വ്യത്യാസമുണ്ട്. ചില സംസ്ഥാനങ്ങളിലെ പോലീസ് വെള്ള നിറത്തിലുള്ള യൂണിഫോമാണ് ധരിക്കുന്നത്.

advertisement

കൊൽക്കത്ത പോലീസിന്റേത് വെളള യൂണിഫോമാണ്. എന്നാൽ പശ്ചിമ ബംഗാളിലെ പോലീസുകാർ കാക്കി നിറത്തിലുള്ള യൂണിഫോമാണ് ധരിക്കുന്നത്. ഡൽഹി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ വെള്ളയും നീലയും നിറത്തിലുള്ള യൂണിഫോമാണ് ധരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് യൂണിഫോമുകളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ

ഈ വർഷം ഫെബ്രുവരിയിൽ, സബ് ഇൻസ്‌പെക്ടർ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടെന്റ് വരെയുള്ള ഉദ്യോഗസ്ഥർക്കുള്ള ‘ട്യൂണിക്ക് യൂണിഫോം’ (ഓവർ കോട്ടുള്ള യൂണിഫോം) നിർത്തലാക്കുന്ന ഉത്തരവ് മഹാരാഷ്ട്ര ഡിജിപി പുറപ്പെടുവിച്ചിരുന്നു. ട്യൂണിക്ക് യൂണിഫോം ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും വിലക്കൂടുതലുമാണ് ഉത്തരവിന് കാരണമായി ഡിജിപി ചൂണ്ടിക്കാട്ടിയത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥർ പണ്ട് ധരിച്ചിരുന്നതാണ് ട്യൂണിക്ക് യൂണിഫോം. നിലവിൽ രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സാധാരണ യൂണിഫോമിന് മുകളിൽ കാക്കി ടെറി ഓവർകോട്ട് കൂടി ധരിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ ഒഡീഷ സർക്കാരും ബ്രിട്ടീഷ് കാലത്തെ ട്യൂണിക്ക് യൂണിഫോമും കൊളോണിയൽ സാം ബ്രൗൺ ബെൽറ്റും ഉപേക്ഷിച്ചിരുന്നു. സാം ബ്രൗൺ ബെൽറ്റ് അല്ലെങ്കിൽ ക്രോസ് ബെൽറ്റ് ആചാരപരമായ സന്ദർഭങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥൻ വാളും മറ്റുമേന്തി വരുമ്പോൾ മാത്രമേ ധരിക്കാവൂ എന്ന് ഒഡീഷ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2022 മാർച്ചിലെ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച് ഡൽഹി പോലീസ് തങ്ങളുടെ സേനയ്ക്ക് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്യാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയെ (NIFT) സമീപിച്ചിരുന്നു. “സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കാക്കി സമ്മർ യൂണിഫോം, ട്രാഫിക് പോലീസിനുള്ള വെള്ളയും നീലയും നിറത്തിലുള്ള സമ്മർ യൂണിഫോം, സെറിമോണിയൽ യൂണിഫോം, ഡൽഹി പോലീസിന്റെ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുള്ള സമ്മർ - വിന്റർ യൂണിഫോം എന്നിവയാണ് രൂപകൽപ്പന ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്”ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also read : ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം

ഈ വർഷം ഫെബ്രുവരിയിൽ ഡൽഹി പോലീസിന്റെ യൂണിഫോമിൽ ഒരു ചിഹ്നം അധികമായി ഉൾപ്പെടുത്തിയിരുന്നതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. 1954-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി സിറ്റി പോലീസിന് നൽകിയ 'കളേഴ്‌സ്' അവാർഡിനെ അടയാളപ്പെടുത്തുന്നതിനാണ് ഇത് ചെയ്തത്.

Also read : രാജ്യത്ത് ഏക സിവിൽ കോഡ് എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന് സുപ്രീംകോടതി

2020 ജനുവരിയിൽ യൂണിഫോമിനായി ഉപയോഗിക്കുന്ന കാക്കി തുണിക്ക്, PANTONE 18-1022 TCX- എന്ന കളർ കോഡ് മഹാരാഷ്ട്ര പോലീസ് നൽകിയിരുന്നു. 2018 ഫെബ്രുവരിയിൽ, പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്ര പോലീസ് ഡിപ്പാർട്ട്മെന്റ് തന്നെ ജീവനക്കാർക്കുള്ള കാക്കി തുണി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. യൂണിഫോം നിറത്തിലെ ഏകീകരണത്തിന് വേണ്ടിയായിരുന്നു ഇങ്ങനെ ഒരു തീരുമാനം.

2018 ഒക്ടോബറിൽ കർണാടക വനിതാ പോലീസ് ഡ്യൂട്ടി സമയത്ത് കാക്കി സാരിക്ക് പകരം യൂണിഫോം കാക്കി ഷർട്ടും പാന്റുമാക്കിയിരുന്നു. ഡ്യൂട്ടി നിർവഹിക്കുമ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ആയിരുന്നു ഈ തീരുമാനമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഒരു രാജ്യം ഒരു യൂണിഫോം' പദ്ധതി മുന്നോട്ടുവെച്ച് പ്രധാനമന്ത്രി; വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വ്യത്യസ്ത യൂണിഫോം
Open in App
Home
Video
Impact Shorts
Web Stories