രാജ്യത്ത് ഏക സിവിൽ കോഡ് എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന് സുപ്രീംകോടതി

Last Updated:

ഗോവയെ പ്രശംസിച്ച് കോടതി

ന്യൂഡൽഹി: രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവില്‍ നിയമം നടപ്പാകുന്നില്ലെന്ന് സുപ്രീംകോടതി. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരുശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഏക വ്യക്തിനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണ് നടപടി സ്വീകരിച്ചത്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവൻ സ്വദേശികളുടെ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം.
Also Read- സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം
ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിർമാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.
advertisement
ഭരണഘടനയുടെ 44ാം ഖണ്ഡികയില്‍ ഏകീകൃത വ്യക്തിനിയമം ഇന്ത്യയിൽ നടപ്പാക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്ന് പറയുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ ശ്രദ്ധ കാണിക്കാതെ വന്നതോടെ, പലപ്പോഴായി സുപ്രീംകോടതിതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് ഏക സിവിൽ കോഡ് എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന് സുപ്രീംകോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement