TRENDING:

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ചു

Last Updated:

ഡൽഹിയിൽ ശിവാജി പാർക്ക് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡൽഹിയിലെ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ചുവരെഴുത്തിന്റെ ദൃശ്യങ്ങൾ ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന നിരോധിത സംഘടന പങ്കുവച്ചു. ചുവരെഴുത്ത് പൊലീസ് മായിച്ചു. ഖാലിസ്ഥാന്‍ രാജ്യം സ്ഥാപിക്കുന്ന കാര്യത്തെ കുറിച്ചും സര്‍ക്കാരിനെതിരെയുമായിരുന്നു ചുവരെഴുത്തിലെ പരാമര്‍ശങ്ങള്‍. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Pic Credits: ANI
Pic Credits: ANI
advertisement

Also read- ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് എട്ടു ലോഹങ്ങളില്‍ 28 അടി ഉയരത്തിൽ നടരാജ ശില്‍പം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശിവജി പാര്‍ക്, മാദിപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകൾക്ക് ലഭിച്ചത് എന്നതുൾപ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്. വളരെ ​ഗൗരവകരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories