ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് എട്ടു ലോഹങ്ങളില്‍ 28 അടി ഉയരത്തിൽ നടരാജ ശില്‍പം
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്
ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്നാട്ടിൽ നിന്നും നടരാജ ശിൽപ്പം. 28 അടി ഉയരമുള്ള നടരാജ ശില്‍പം നിര്‍മിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ്. 19 ടണ്‍ ഭാരമുള്ള ശില്‍പം ഡല്‍ഹിയിലേക്ക് ഓഗസ്റ്റ് 25ന് റോഡ് മാര്‍ഗ്ഗം അയച്ചു. 10 കോടി രൂപയാണ് ശില്‍പത്തിന്‍റെ നിര്‍മാണ ചെലവ്. സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനിയില്‍ ശില്‍പം എത്തിക്കും.
സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവർ ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. ചോള കാലഘട്ടത്തിലെ മാതൃകയാണ് ശില്‍പ നിര്‍മാണത്തിന് പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. പ്രതിമയുടെ മിനുക്കുപണികളും അവസാന മിനുക്കുപണികളും ഡല്‍ഹിയില്‍ നടത്തുക.കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുവേണ്ടി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സിലെ (ഐജിഎൻഎസി) പ്രൊഫസര്‍ അചൽ പാണ്ഡ്യ ശില്‍പം ഏറ്റുവാങ്ങി.
ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്‍പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നല്‍കിയത്. ആറ് മാസം കൊണ്ട് ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കി. സെപ്തംബർ 9, 10 തിയ്യതികളിൽ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുമ്പോള്‍ വേദിക്ക് മുന്‍പില്‍ തലയെടുപ്പോടെ നടരാജ വിഗ്രഹമുണ്ടാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
August 27, 2023 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് എട്ടു ലോഹങ്ങളില്‍ 28 അടി ഉയരത്തിൽ നടരാജ ശില്‍പം