TRENDING:

'ഓപ്പറേഷൻ സിന്ദൂർ നടത്തിയ ഇന്ത്യൻ സായുധ സേനയെ ഓർത്ത് അഭിമാനം'; മുകേഷ് അംബാനി

Last Updated:

രാജ്യത്തിന്റെ ഐക്യവും സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള ഏത് നടപടിയേയും പിന്തുണയ്ക്കാൻ റിലയൻസ് കുടുംബം തയ്യാറാണെന്ന് മുകേഷ് അംബാനി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓപ്പറേഷൻ സിന്ദൂർ നടത്തിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ ഓർത്ത് വളരെ അഭിമാനിക്കുന്നെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. എല്ലാത്തരം ഭീകരതയുടെയും വിപത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെയും, ദൃഢനിശ്ചയത്തോടെയും ഉറച്ചുനിൽക്കുകയും, ലക്ഷ്യബോധത്തിൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നിശ്ചയ ദാർഢ്യവുമുള്ള നേതൃത്വത്തിൽ, അതിർത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങൾക്കും ഇന്ത്യൻ സായുധ സേന കൃത്യതയോടും ശക്തിയോടും കൂടി പ്രതികരിച്ചു.
News18
News18
advertisement

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും നിശബ്ദത പാലിക്കില്ലെന്നും, നമ്മുടെ മണ്ണിലോ, നമ്മുടെ സാധാരണക്കാരുടെ നേർക്കോ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെയുള്ള ഒരു ആക്രമണവും നമ്മൾ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വം തെളിയിച്ചിട്ടുണ്ട്. നമ്മുടെ സമാധാനത്തിനെതിരായ എല്ലാ ഭീഷണികളെയും ഉറച്ചതും നിർണ്ണായകവുമായ നടപടികളിലൂടെ നേരിടുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തെളിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നമ്മുടെ രാജ്യത്തിന്റെ ഐക്യവും സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കാൻ റിലയൻസ് കുടുംബം തയ്യാറാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ അതിന്റെ അഭിമാനമോ സുരക്ഷയോ പരമാധികാരമോ ബലികഴിച്ചല്ല.നാം ഒരുമിച്ച് നിൽക്കും. നാം പോരാടും. നാം വിജയിക്കും. അംബാനി പറഞ്ഞു

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഓപ്പറേഷൻ സിന്ദൂർ നടത്തിയ ഇന്ത്യൻ സായുധ സേനയെ ഓർത്ത് അഭിമാനം'; മുകേഷ് അംബാനി
Open in App
Home
Video
Impact Shorts
Web Stories