"അനുഭവപരിചയമുള്ള വിദഗ്ദരായ ഉദ്യോഗസ്ഥരാണ് ആരോഗ്യരംഗത്ത് നമുക്കുള്ളത്. സെപ്തംബർ പകുതിയോടെ ആയിരിക്കും രാജ്യത്ത് കോവിഡ് 19 അതിന്റെ കൊടുമുടിയിൽ എത്തുക. ആ സമയത്ത് രാജ്യത്തെ ഏകദേശം 58 ശതമാനം ആളുകളെയും കോവിഡ് 19 ബാധിച്ചിരിക്കും" - വീഡിയോ കോൺഫറൻസിൽ അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബിൽ ഏകദേശം 87 ശതമാനം ആളുകളെയും രോഗം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
You may also like:മരണസംഖ്യ ലക്ഷത്തിലേക്ക്; യുഎസിൽ മരിച്ചത് 16,691 പേർ; ഇറ്റലിയിൽ 18,279 മരണം [NEWS]'തബ്‌ലീഗ് പ്രവർത്തകർക്ക് കോവിഡ്' വ്യാജപ്രചാരണം: വാട്സാപ്പ് അഡ്മിൻമാരടക്കം പത്തുപേർ പിടിയിൽ
advertisement
[NEWS]COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]
ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് തന്റെ സർക്കാർ ആലോചിച്ച് വരികയാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
കോവിഡ് 19 ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്നത് വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഇപ്പോൾ ഒരു യുദ്ധത്തിന്റെ തുടക്കം മാത്രമാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പഞ്ചാബിൽ സാമൂഹ്യവ്യാപനം നടന്നു കഴിഞ്ഞെന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറയുന്നത്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 27 പോസിറ്റീവ് കേസുകളിൽ എവിടെ നിന്നാണ് ഇവർക്ക് അസുഖം ലഭിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും കഴിവിന്റെ പരമാവധി നന്നായി ചെയ്യുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പഞ്ചാബിൽ 101 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നാലുപേർ ഇതുവരെ സുഖം പ്രാപിച്ചപ്പോൾ എട്ടുപേർ മരിച്ചു.