COVID 19| മരണസംഖ്യ ലക്ഷത്തിലേക്ക്; യുഎസിൽ മരിച്ചത് 16,691 പേർ; ഇറ്റലിയിൽ 18,279 മരണം

Last Updated:

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. ആകെ മരണം 16,691 ആയി.

ലോകത്ത് കോവിഡ് മരണം ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 95,722 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 16,03,719 ആയി. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
ഫ്രാൻസിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1341 പേർ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജർമനിയിൽ 2607 പേരും ബ്രിട്ടണിൽ എട്ടായിരത്തോളം പേരും ഇറാനിൽ 4,110 പേരും മരണപ്പെട്ടു. ബെൽജിയത്തിൽ മരണം 2500 പിന്നിട്ടു. നെതർലാൻഡിൽ 2400. രോഗബാധ നിയന്ത്രണ വിധേയമായ ചൈനയിൽ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3336 ആയി.
advertisement
ലോകത്താകെ 3,56,440 പേർക്ക് രോഗം ഭേദമായി. 1,151,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ അരലക്ഷത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മരണസംഖ്യ ലക്ഷത്തിലേക്ക്; യുഎസിൽ മരിച്ചത് 16,691 പേർ; ഇറ്റലിയിൽ 18,279 മരണം
Next Article
advertisement
Weekly Love Horoscope Oct 27 to Nov 2 | പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും ; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
  • ഈ ആഴ്ച നിങ്ങളുടെ പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയ ജീവിതം ശക്തമാകും

  • കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ

View All
advertisement