രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ വെട്ടിമാറ്റിയും കള്ളവോട്ടുകൾ ചേർത്തും ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്ത് അട്ടിമറി നടത്തി. സമാനമായ രീതിയിൽ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു എന്ന വാദമുയരുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രമേയത്തിൽ നിന്ന് ചദ്ദ വിട്ടുനിന്നത് ദുരൂഹമാണെന്ന് അതിഷി പറഞ്ഞു.
ജനാധിപത്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും, പാചകവാതക പ്രതിസന്ധി പോലുള്ള പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചതായും അതിഷി കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെ ശബ്ദമുയർത്താൻ ചദ്ദ ഇപ്പോൾ തയ്യാറല്ലെന്നും അവർ പറഞ്ഞു.
advertisement
വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ രാഘവ് ചദ്ദ പങ്കുവെച്ച വീഡിയോക്ക് മറുപടിയായാണ് അതിഷിയുടെ പരാമർശങ്ങൾ. താൻ പാർലമെന്റിൽ പുലർത്തുന്ന നിശബ്ദത പരാജയമായി കാണരുതെന്നും തന്നെ എന്തിനാണ് സംസാരിക്കുന്നതിൽ നിന്ന് തടയുന്നതെന്നും ചദ്ദ ചോദിച്ചിരുന്നു. പാർലമെന്റിൽ താൻ ജനകീയ വിഷയങ്ങൾ ഉയർത്തുന്നത് കുറ്റമാണോ എന്നും സഭയിൽ സംസാരിക്കുന്നതിൽ നിന്ന് തന്നെ തടയണമെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതായും ചദ്ദ ആരോപിച്ചു.
