ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്. ഈ വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമനടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നുവരുകയാണ്. ഡല്‍ഹി രാജ്ഘട്ടില്‍ ഞായറാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് രാജ്ഘട്ടില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 26, 2023 11:35 AM IST