ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. പത്രസമ്മേളനത്തിനിടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മാധ്യമപ്രവര്‍ത്തകനായി നടിക്കരുതെന്നും ബിജെപിയുടെ ചിഹ്നം പതിച്ചുവരാനും മറുപടി നൽകിയത്.
“ബിജെപിക്കായാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ബിജെപി ചിഹ്നം അണിഞ്ഞ് വരൂ. അപ്പോൾ അവർക്ക് മറുപടി നൽകുന്നതുപോലെ നിങ്ങൾക്കും മറുപടി നൽകാം. മാധ്യമപ്രവർത്തകരായി നടിക്കരുത്” എന്നായിരുന്നു രാഹുൽ ഗാന്ധി നല്‍കിയ മറുപടി.
The Mumbai Press Club deplores Congress leader Shri Rahul Gandhi for humiliating a journalist while addressing a press conference at his party office on Saturday morning.@RahulGandhi pic.twitter.com/pOBkfmZQoK
— Mumbai Press Club (@mumbaipressclub) March 25, 2023
Also Read-രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുംബൈ പ്രസ് ക്ലബ് പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചെന്നും മാപ്പ് പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടിരിക്കുകയാണ്.
Also Read-‘ഞാൻ ഗാന്ധിയാണ്, സവർക്കറല്ല’; മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി
എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒതുക്കാൻ ശ്രമിക്കുകയാണെന്ന് പ്രസ് ക്ലബ് പ്രസ്താവിച്ചു. ‘മോദി’ പരാമർശത്തില്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം ടത്തിയ ആദ്യ പത്ര സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി പരാമർശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.