നിഹാൽസിങ്ങിലും ജാഗ്രോണിലും റായിക്കോട്ടിലും നടക്കുന്ന ട്രാക്ടർ റാലികളിൽ രാഹുൽ ഗാന്ധി യാത്രയുടെ ആദ്യദിനത്തിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
Also Read- പെണ്‍കുട്ടിയുടെ കുടുംബത്തെ ചേർത്തു പിടിച്ച് പ്രിയങ്ക ഗാന്ധി; ആശ്വാസവാക്കുകളുമായി രാഹുലും
advertisement
രാവിലെ മോഗ ജില്ലയിലെ ബധ്നികലാനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒപ്പുശേഖരണ ക്യാംപയിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഇവിടെ നിന്ന് ജാട്പുരയിലേക്ക് ട്രാക്ടർ റാലി. ലുധിയാനയിൽ മൂന്നുമണിക്ക് പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് കാർഷിക ബില്ലുകൾക്കെതിരെ ധർണ നടത്തിയിരുന്നു. ബില്ലുകൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യസാധന ഭേദഗതി ബിൽ എന്നിവയാണ് കേന്ദ്രം പാസാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ മാസം നടന്ന ദേശീയ ബന്ദിൽ റെയിൽ ഗതാഗതം അടക്കമുള്ളവ തടസ്സപ്പെട്ടിരുന്നു.