മേഖലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂന്നുപേര്‍ക്കേ അവിടേക്ക് പോകാനാവൂ. അതിനാലാണ് മൂന്നുപേര്‍ പോകുന്നത്. ഞങ്ങള്‍ക്ക് അവിടെ പോവുകയും ജനങ്ങളെ പിന്തുണയ്ക്കുകയും വേണം. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം തടയുന്നത്- രാഹുല്‍ ചോദിച്ചു.
Also Read- Lakhimpur Kheri | മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായം
രാജ്യത്ത് നിലവില്‍ ഏകാധിപത്യമാണെന്നും രാഹുല്‍ ആരോപിച്ചു. മുന്‍പ് രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. ഇന്ന് ഏകാധിപത്യമാണ്. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയാണ്. ലഖിംപുറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാക്കളെ വിലക്കുന്നു. ഏകാധിപത്യത്തില്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കര്‍ഷകരെ ജീപ്പുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അവരെ കൊലപ്പെടുത്തിയതാണ്- രാഹുല്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുടെയും മകന്റെയും പേര് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി ലഖ്‌നൗ സന്ദര്‍ശിച്ചു. എന്നാല്‍ അദ്ദേഹം ലഖിംപുര്‍ ഖേഡിയില്‍ സന്ദര്‍ശനം നടത്തിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്കു നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read- മകള്‍ക്കെതിരായ സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് പിതാവിന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റില്‍
പ്രതികരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ ധർമമാണെന്നും ലഖിംപൂരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഖിംപൂരിലേക്ക് പോകാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് യു പി സർക്കാരിന്റെ നിലപാട്.
