Coal Shortage| ശേഷിക്കുന്നത് മൂന്ന് ദിവസം ഉപയോഗിക്കാനുള്ള കൽക്കരി; രാജ്യത്ത് കൽക്കരി ക്ഷാമം എന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
ഊർജ ഉത്പാദനം വർധിച്ചതും കനത്ത മഴയില്‍ കല്‍ക്കരി ഖനികൾ വെള്ളത്തിലായതുമാണ് ക്ഷാമത്തിന് കാരണം.
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. ഊർജ ഉത്പാദനം വർധിച്ചതും കനത്ത മഴയില്‍ കല്‍ക്കരി ഖനികൾ വെള്ളത്തിലായതുമാണ് ക്ഷാമത്തിന് കാരണം. സർക്കാർ കണക്കനുസരിച്ച്, സെപ്തംബർ അവസാനമായപ്പോഴേക്കും ഇന്ത്യൻ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കൽക്കരി സംഭരണം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞതായാണ് റിപ്പോർട്ട്. (Image- News18 Creative)
advertisement
മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 76 % കുറവാണ് കൽക്കരി ഉത്പാദനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ് ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് അതുകൊണ്ടുതന്നെ കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകളിലും വർധനയുണ്ടാക്കിയിട്ടുണ്ട്. (Image- News18 Creative)
advertisement
advertisement
രാജ്യാന്തര വിപണിയിൽ കൽക്കരി വില കൂടിയത് ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലും ചൈനയിലും കൽക്കരി ഉപഭോഗം കൂടിയത് ഇറക്കുമതി ചെലവ് കൂടാൻ കാരണമായി. അടുത്ത ആറുമാസം വരെ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. ഒക്ടോബർ രണ്ടാം വാരത്തോടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നതു കടുത്ത വൈദ്യുതി പ്രതിസന്ധിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image- News18 Creative)
advertisement
രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന് കേന്ദ്ര ഊർജമന്ത്രി ആർ കെ സിങ് സ്ഥിരീകരിച്ചു. എന്നാൽ വലിയ പ്രതിസന്ധിയില്ലാതെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൽക്കരി ക്ഷാമം ഊർജ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നു കരുതുന്നില്ല. ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നു നിലവിൽ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Image- News18 Creative)
advertisement
കൽക്കരി നീക്കത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഊർജ ആവശ്യം മുൻപത്തേക്കാൾ ഉയർന്നത് സന്തോഷകരമാണെങ്കിലും അതിനൊപ്പം കൽക്കരിയുടെ ആവശ്യവും ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ മാത്രം രാജ്യത്ത് 15,000 മെഗാവാട്ടിന്റെ അധിക ഊർജം വേണ്ടിവന്നു. കൃത്യമായ നിരീക്ഷണത്തോടെയും മറ്റും കൽക്കരി ഖനികളിൽ നിന്നുള്ള ഉത്പാദനം ഉറപ്പാക്കാനായാൽ ക്ഷാമമില്ലാതെ നീങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. (Image- News18 Creative)
advertisement
advertisement